Found Dead | ഭര്‍ത്താവ് മരിച്ചിട്ട് 5 മാസം; 'പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി'
Feb 1, 2024, 11:08 IST
ADVERTISEMENT
ഇടുക്കി: (KVARTHA) തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കിയതായി പൊലീസ്. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസും (35) ഏഴ് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. അഞ്ച് മാസം മുന്‍പാണ് ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച (01.02.2024) രാവിലെ ഡീനുവിനെയും കുഞ്ഞിനെയും ബന്ധുക്കള്‍ അവശനിലയില്‍ കണ്ടെത്തിയതോടെ ഇടുക്കി മെഡികല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അഞ്ച് മാസം മുന്‍പ് ജീവനൊടുക്കിയ ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
Keywords: News, Kerala, Kerala-News, Regional-News, Police-News, Idukki News, Thopramkudy News, Mother, Child, Found Dead, Husband, Police, Booked, Case, Natives, Idukki: Mother and child found dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.