SWISS-TOWER 24/07/2023

Child Died | ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 5 വയസുകാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (KVARTHA) വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ അഞ്ച് വയസുള്ള മകള്‍ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച (13.02.2024) പകല്‍ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാര്‍ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛര്‍ദിയുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് ചര്‍ദിയെ തുടര്‍ന്ന് വള്ളക്കടവിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ചശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.

Child Died | ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 5 വയസുകാരിക്ക് ദാരുണാന്ത്യം

പോസ്റ്റുമോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയിലോ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലോ കുട്ടിയുടെ പോസ്റ്റുമോര്‍ടം നടത്തും. ശേഷം കുടുംബത്തിന് വിട്ടുനല്‍കും. നിലവില്‍ കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: News, Kerala, Kerala-News, Idukki-News, Obituary, Obituary-News, Idukki News, Five Year Old, Girl, Hospital, Vomit, Died, Vandiperiyar News, Treatment, House, Sleep, Idukki: Five year old girl who brought to the hospital after vomiting died in Vandiperiyar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia