Resigned | ഹംഗറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് രാജിവെച്ചു; കാരണം ഇതാണ്

 


ബുഡാപെസ്റ്റ്: (KVARTHA) കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് മാപ്പ് നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് ഹംഗേറിയൻ പ്രസിഡൻ്റ് കാറ്റലിൻ നൊവാക് രാജിവച്ചു. സർക്കാർ ശിശുഭവനിലെ ഡയറക്ടർക്കെതിരായ ലൈംഗികാതിക്രമ ആരോപണം പിൻവലിക്കാൻ കുട്ടികളിൽ സമ്മർദം ചെലുത്തിയ ഒരാൾക്ക് പ്രസിഡൻ്റ് നൊവാക് മാപ്പ് നൽകിയതായി കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Resigned | ഹംഗറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് രാജിവെച്ചു; കാരണം ഇതാണ്

ഇതിനെതിരെ ഹംഗറിയിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ, 2022 മുതൽ താൻ വഹിച്ചിരുന്ന പ്രസിഡൻറ് സ്ഥാനത്തുനിന്നും ഒഴിയുന്നുവെന്ന് ടെലിവിഷൻ സന്ദേശത്തിലൂടെ 46 കാരിയായ കാറ്റലിൻ അറിയിച്ചു. തൻ്റെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഈ ക്ഷമാപണം നൽകിയതിൽ തനിക്ക് തെറ്റ് പറ്റിയെന്നും അവർ പറഞ്ഞു. ഹംഗറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡൻ്റും ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു കാറ്റലിൻ.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ ഹംഗറിയിൽ എത്തിയപ്പോൾ പ്രസിഡൻ്റ് കാറ്റലിൻ 25 പേരുടെ ശിക്ഷയിൽ മാപ്പുനൽകിയിരുന്നു. ഈ 25 തടവുകാരുടെ പേരുകൾ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ഇതിൽ ശിശുഭവനിലെ ഡയറക്ടർക്കെതിരെ ഉയർന്ന ലൈംഗികാരോപണം പിൻവലിക്കാൻ കുട്ടികളിൽ സമ്മർദം ചെലുത്തിയെന്ന കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാൾക്ക് പ്രസിഡന്റ് മാപ്പ് നൽകിയതാന് വിമർശനത്തിന് വിധേയമായത്. നൊവാക്കിനെ ഹംഗേറിയിൽ ഏറ്റവും സ്വാധീനമുള്ള സ്ത്രീയായി ഫോർബ്സ് മാഗസിൻ കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു.

Keywords:, Hungary, President, Katalin Novák, Budapest, Resigned, Child, Abuse, Scandal, Pardon, Director, Report, Television, Message, Pope Francis, Case, Forbes, Hungarian President Katalin Novák resigns over this scandal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia