Follow KVARTHA on Google news Follow Us!
ad

Egg Shells | മുട്ടത്തോട് ഇനി വലിച്ചെറിയേണ്ട; വളമായി ഉപയോഗിക്കാം; പോഷകങ്ങളാൽ സമ്പന്നം, ചെടികൾ വേഗത്തിൽ വളരും; എങ്ങനെ തയ്യാറാക്കാമെന്ന് ഇതാ

പ്രധാനമായും കാത്സ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട് Cultivation, Agriculture, Farming, കൃഷി വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഭൂരിഭാഗം പേരും മുട്ടത്തോടുകൾ ഉപയോഗശൂന്യമാണെന്ന് കരുതി വലിച്ചെറിയുന്നു. എന്നാൽ ആ ധാരണ തികച്ചും തെറ്റാണ്. വീട്ടിൽ ചെടികൾ നട്ടുപിടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അടുക്കള തോട്ടത്തിൽ മുട്ടയുടെ തോട് വളമായി ഉപയോഗിക്കാം. മുട്ടത്തോടിൽ ധാരാളം പോഷകങ്ങൾ കാണപ്പെടുന്നു. ചെടികളുടെ വളർച്ചയ്ക്കും വികാസത്തിനും ഇത് സഹായിക്കും. ഇതുകൂടാതെ മുട്ടത്തോടിൻ്റെ ഉപയോഗം മണ്ണിനും ഏറെ ഗുണം ചെയ്യും. ഇത് മണ്ണിലെ പോഷകങ്ങളെയും ചെടികളുടെ വളർച്ചയെയും വികാസത്തെയും നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു.

News, Malayalam News, National, Cultivation, Agriculture, Farming, Egg shells,

മുട്ടത്തോട് എങ്ങനെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു?

മുട്ടത്തോടിൽ പ്രധാനമായും കാത്സ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. കാത്സ്യം ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു പോഷകമാണ്. ഫലവിളവ് വർധിക്കുന്നതിനും പഴങ്ങൾ മധുരവും പാകവുമാക്കുന്നതിനും കാത്സ്യം അത്യന്താപേക്ഷിതമാണ്. മുട്ടത്തോടുകൾ മണ്ണിൽ ലയിക്കുബോൾ അവ സാവധാനം കാത്സ്യം പുറത്തുവിടുന്നു.

ഇത് ചെടികളിലെ കാത്സ്യത്തിൻ്റെ കുറവ് തടയാൻ സഹായിക്കും. കൂടാതെ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് അവശ്യ പോഷകങ്ങളും ചെറിയ അളവിൽ മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ തോട് മണ്ണിൽ കലരാൻ തുടങ്ങുമ്പോൾ തന്നെ ഈ പോഷകങ്ങൾ ചെടികൾക്ക് ലഭ്യമാകും, ഇത് ചെടികൾക്ക് വളമായി പ്രവർത്തിക്കുന്നു.

മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും മുട്ടത്തോടിന് കഴിയും. മുട്ടത്തോടുകൾ പൊട്ടുമ്പോൾ, അവ മണ്ണിനുള്ളിൽ ദ്വാരങ്ങൾ സൃഷ്ടിക്കുന്നു, ഇത് വായുവും വെള്ളവും കൂടുതൽ ലഭ്യമാകാൻ സഹായകരമാണ്. വേരുകൾക്ക് ഓക്സിജനും വെള്ളവും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ആരോഗ്യകരമായ വേരുകളും ചെടികളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുട്ടത്തോടുകൾക്ക് ഒച്ചുകൾ തുടങ്ങിയ ചില കീടങ്ങൾക്ക് പ്രകൃതിദത്ത കീടനാശിനിയായി വർത്തിക്കാനും കഴിയും. മുട്ടത്തോടിന്റെ മൂർച്ചയുള്ള അരികുകൾ ഇവയ്ക്ക് ഇഴയുന്നത് ബുദ്ധിമുട്ടാക്കും.

മുട്ടത്തോട് എങ്ങനെ വളമായി ഉപയോഗിക്കാം?

ആദ്യം മുട്ടത്തോടുകൾ ശേഖരിക്കുക. ഇവ നന്നായി കഴുകി ഉണക്കുക. ശേഷം പൊടിച്ച് ചെറിയ കഷ്ണങ്ങളാക്കുക. ഈ തയ്യാറാക്കിയ പൊടി ചെടികൾക്ക് വളമായി ഉപയോഗിക്കാം. നിങ്ങളുടെ ചെടികൾക്ക് ചുറ്റുമുള്ള മണ്ണിൽ ചതച്ച മുട്ടത്തോടുകൾ വിതറുക. മുട്ടത്തോട് ചേർത്ത ശേഷം മണ്ണ് നനയ്ക്കുക, ഇത് പോഷകങ്ങൾ വിഘടിച്ച് ചെടികൾക്ക് ലഭ്യമാകാൻ സഹായിക്കും.

Image Credit: Shina Farms

Keywords: News, Malayalam News, National, Cultivation, Agriculture, Farming, Egg shells, How to use Egg shells as fertilizer
< !- START disable copy paste -->

Post a Comment