Follow KVARTHA on Google news Follow Us!
ad

Garden Tips | ഒരു വീടായാല്‍ കുഞ്ഞുപൂന്തോട്ടമെങ്കിലും വേണ്ടേ? എങ്ങനെ തയാറാക്കാം? അറിയാം കൂടുതൽ

ചിലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക, സ്ഥലവിസ്തൃതി എന്നിവയെ കുറിച്ച് ഒരു ധാരണ എടുത്തിരിക്കണം Garden, Easy Tips, House, Kerala News
കൊച്ചി: (KVARTHA) ഇന്നത്തെ തിരക്ക് പിടിച്ച ജീവിത ഓട്ടത്തിനിടയില്‍ പലര്‍ക്കും ശരിയായരീതിയില്‍ വീടും പരിസരവും നോക്കാന്‍ പറ്റിയെന്ന് വരില്ല. സമയമില്ലായ്മ തന്നെയാണ് എല്ലാവരേയും അലട്ടുന്നത്. പിന്നെ സാമ്പത്തിക പ്രയാസങ്ങളും. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മനസിന് കുളിര്‍മ ഉണ്ടാകാന്‍ അവിടുത്തെ അന്തരീക്ഷം നല്ലതാകണം. അതിന് പറ്റിയ ഒന്നാണ് നല്ലൊരു പൂന്തോട്ടം ഒരുക്കുക എന്നത്.

പൂന്തോട്ടം മനസിനെ കുളിര്‍മ ഉണ്ടാക്കും. ചിലര്‍ക്ക് പൂന്തോട്ടമുണ്ടാക്കാനുള്ള സ്ഥലപരിമിധിയോര്‍ത്ത് പ്രയാസം ഉണ്ടായേക്കാം. എന്നാല്‍ അതിന്റെ ആവശ്യമൊന്നും ഇല്ല, വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം എല്ലാ വീടിനുളളിലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പം ക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.

How to Start a Garden, Kochi, News, Beautiful Garden, Easy Tips, Garden designers, House, Stones, Bottles, Tree, Kerala News.


ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് പൂന്തോട്ടം. കുടുംബാംഗങ്ങളുടെ ഓരോരുത്തരുടേയും താത്പര്യം പോലെ വീട്ടില്‍ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം. ഇത് മാനസികമായ ഉന്‍മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല.

പൂന്തോട്ട നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ അല്പ്പം മടുപ്പൊക്കെ ഉണ്ടാക്കുമെങ്കിലും താന്‍ നട്ട ചെടി പൂത്തിരിക്കുന്നത് കാണുമ്പോള്‍ ഏതൊരാള്‍ക്കും സന്തോഷം ഉണ്ടാകും. അത് കൂടുതല്‍ സമയം ചെടികളെ പരിചരിക്കാന്‍ അവരെ പ്രേരിപ്പിക്കാം. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും.

പലതരത്തിലുള്ള പൂന്തോട്ടങ്ങളാണ് ഇന്നത്തെ കാലത്ത് ഒരുക്കുന്നത്. അതില്‍ ലാന്‍ഡ് സ്‌കേപിങ്ങ് പൂന്തോട്ടമാണ് കൂടുതല്‍പേരും പരിഗണിക്കുന്നത്. ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍, ഡ്രൈ ഗാര്‍ഡന്‍, കന്‍ണ്ടംപ്രെററി ഗാര്‍ഡന്‍ എന്നിങ്ങനെ പലതരത്തില്‍ പ്രകൃതിയ്ക്ക് അനുയോജ്യമായ തരത്തില്‍ പൂന്തോട്ടങ്ങള്‍ ഒരുക്കാറുണ്ട്.

എന്നാല്‍ ഇതിനൊക്കെ ഉപരിയായി പൂന്തോട്ടം ഒരുക്കാന്‍ തയാറെടുക്കും മുമ്പ് ചിലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക, സ്ഥലവിസ്തൃതി എന്നിവയെ കുറിച്ച് ഒരു ധാരണ എടുത്തിരിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിക്കാന്‍.

ചെറിയ ചെലവില്‍ പുല്ത്തകിടികളും ഭംഗിയായി ഒരുക്കാവുന്നതാണ്. ഇതിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്‌നീഷ്യം സള്‍ഫേറ്റ് ലായനി തളിച്ച് കൊടുത്താല്‍ മതിയാകും.

പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കുന്നതും നല്ലതാണ്. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബി ചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും.

വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‍ഡ് സ്‌കേപിങ്ങ് ടെറസിലോ, ബാല്‍കണിയിലോ, അകത്തുള്ള കോര്‍ട്യാഡിലോ ഒരുക്കാവുന്നതാണ്.

ലാന്‍ഡ് സ്‌കേപ്പിന്റെ പരിമിതി ചെറുതായാലും കൃത്യമായ പരിചരണം നടന്നെങ്കില്‍ മാത്രമേ സൗന്ദര്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

വീടിനുളളില്‍ വളര്‍ത്താവുന്ന കുപ്പിക്കുള്ളിലെ പൂന്തോട്ടവും ഇന്ന് പ്രചാരത്തിലുണ്ട്. ഇത്തരം രീതികള്‍ കൗതുകം ഉണ്ടാക്കുന്നതിനൊപ്പം വീടിന്റെ ഭംഗി വര്‍ധിപ്പിക്കുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഒരുക്കാവുന്നതാണ് കുഞ്ഞന്‍ പൂന്തോട്ടങ്ങള്‍.

അല്പം വിസ്താരമുളള കുപ്പികള്‍ കണ്ടെത്തി വീട്ടിലെ പ്രിയപ്പെട്ട സ്ഥലത്തു വയ്ക്കാം. വായു സഞ്ചാരം കൂടിയ കുപ്പികളാവും കൂടുതല്‍ നല്ലത്.

കുറച്ച് കല്ലുകളും മണലുമുപയോഗിച്ച് കുപ്പിക്കുളളില്‍ ചെറിയ പ്രതലം നിര്‍മിച്ചെടുക്കണം. അതിന്റെ മുകളില്‍ അല്പം മണ്ണും കരിയും കൂടി വിതറിയാല്‍ ദുര്‍ഗന്ധവും ഒഴിവാക്കാം. ഇതിലേക്ക് കുറച്ച് പായല്‍ കൂടി ഇട്ടാല്‍ പ്രതലം തയാറായി.

ചെറിയ ഉയരത്തില്‍ വളരുന്ന ചെടികളുടെ വിത്തുകള്‍ നീളമുളള കമ്പുകളുടെ സഹായത്തോടെ വച്ചു പിടിപ്പിക്കാം.
  
How to Start a Garden

Keywords: How to Start a Garden, Kochi, News, Beautiful Garden, Easy Tips, Garden designers, House, Stones, Bottles, Tree, Kerala News.

Post a Comment