Your Pillow | തലയിണ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പല പ്രശ്നങ്ങളും നേരിടേണ്ടി വരാം!

 


ന്യൂഡെൽഹി: (KVARTHA) തലയിണ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഉറങ്ങാൻ വേണ്ടി മാത്രമല്ല, വെറുതെ കിടക്കുമ്പോൾ പോലും പലരും ഇതുപയോഗിച്ച് വരുന്നു. എന്നാൽ തലയിണയുടെ ഉപയോഗത്തിന് ശരിയും തെറ്റും ഉണ്ടോ? കിടക്കുമ്പോൾ തലയിണ ഉപയോഗിക്കുന്ന രീതി തെറ്റിയാലും കഴുത്തു വേദന ഉണ്ടാകാം. തലയിണ ഉപയോഗിക്കുന്ന കാരണം കൊണ്ടല്ല കഴുത്തു വേദന ഉണ്ടാകുന്നത്. തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് കഴുത്തിന് പ്രശ്നം വരുന്നത്.

Your Pillow | തലയിണ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പല പ്രശ്നങ്ങളും നേരിടേണ്ടി വരാം!

തലയും കഴുത്തും തലയണയിൽ അമരുന്ന രീതിയിൽ കിടക്കാനാകുന്ന തലയണ ഉപയോഗിക്കുന്നതാണ് ശരിയായ രീതി. ഉയരം കൂടിയതോ വളരെ ഉയരം കുറഞ്ഞതുമായ തലയണ ഒഴിവാക്കുകയാണ് നല്ലത്. ഇവയെല്ലാം കഴുത്തുവേദനയ്ക്കിടയാക്കും. ചെറിയ കുഞ്ഞുങ്ങൾക്കും തലയണ ഉപയോഗിക്കുന്നവരും കുറവല്ല. രണ്ട് വയസിനു ശേഷം തലയിണ ഉപയോഗിക്കുന്നതാണ് കുഞ്ഞുങ്ങൾക്ക് ആരോഗ്യകരം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരം മുതിർന്നവരുടേത് പോലെ കൃത്യമായി വികസിച്ചിട്ടില്ലാത്തതു കൊണ്ട് നവജാതശിശുക്കൾക്കു തലയണ നിർബന്ധമോ ആവശ്യമോ ഉള്ളതല്ല.

മാത്രമല്ല ചെറിയ കുഞ്ഞുങ്ങൾ ഉറക്കത്തിൽ തലയിണ വലിച്ച് മുഖത്തിട്ടാൽ ശ്വാസ തടസമുണ്ടാവും. രക്ഷിതാക്കൾ അടുത്ത ഇല്ലാത്ത സമയത് ആണെങ്കിൽ മരണം വരെ സംഭവിക്കാം. ഇൻഫന്റ് ഡെത്ത് സിൻഡ്രോം എന്ന ഈ അവസ്ഥയിലേക്ക് കുഞ്ഞുങ്ങൾ എത്താതിരിക്കാൻ കൂടിയാണ് നവജാത ശിശുക്കൾക്ക് തലയിണ ആവശ്യമില്ല എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. സ്ഥിരമായി കഴുത്തു വേദനയുള്ളവർ നേർത്ത തലയണ ഉപയോഗിക്കുന്നത് വേദന കൂടാൻ സാധ്യത ഉള്ളത് കൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം സെർവിക്കൽ പില്ലോ ഉപയോഗിക്കാവുന്നതാണ്.

ദൂരെ യാത്ര ചെയ്യുമ്പോഴും മറ്റും കഴുത്തിന് കൃത്യമായ താങ്ങ് കിട്ടാതെ ദീർഘനേരം ഇരിക്കേണ്ടി വരുന്നത് കഴുത്തിന് സമ്മർദവും വേദനയും ഉണ്ടാക്കും. യാത്ര ചെയ്യുമ്പോൾ നെക് പില്ലോ ഉപയോഗിക്കുന്നത് കഴുത്തു വേദന ഒഴിവാക്കാൻ സഹായിക്കുന്നതാണ്. കഴുത്തും തലയും ശരീരത്തേക്കാൾ താഴ്ന്ന നിലയിലുള്ള പോസിലാണു ചിലർ കിടക്കുക. തല മാത്രം ഉയർത്തി വയ്ക്കുന്ന രീതിയിൽ കിടക്കുന്നവരും ഉണ്ടാകും. എന്നാൽ ഇതൊന്നും ആരോഗ്യത്തിനു നല്ലതല്ല. കഴുത്തിനു കൂടി മതിയായ താങ്ങ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന രീതിയിൽ തലയണ വച്ചു കിടക്കുന്നതാണ് തൃപ്തികരവും നല്ലതും.

മാത്രമല്ല ഒരേ തലയിണ ഒരുപാട് കാലം ഉപയോഗിക്കാതെ രണ്ട് വർഷം കൂടുമ്പോഴെങ്കിലും തലയിണ മാറ്റി പുതിയത് വാങ്ങാൻ ശ്രമിക്കുക. ഇടയ്ക്കിടെ തലയിണ കവർ വൃത്തിയാക്കാനും ശ്രദ്ധിക്കുക. കമഴ്ന്നു കിടക്കുമ്പോൾ നടുവേദന വരാതിരിക്കാൻ വയറിനു താഴെ കനം കുറഞ്ഞ തലയണ വയ്ക്കുന്നതു നല്ലതാണ്. മാത്രമല്ല കോട്ടൺ തുണി കൊണ്ടുള്ള തലയിണ ചിലരിൽ അലർജി ഉണ്ടാക്കാറുണ്ട്. അത്തരം ആൾക്കാർ വൂൾ പില്ലോ (Wool Pillow) ഉപയോഗിക്കാവുന്നതാണ്. തലയിണയുടെ ഉപയോഗമാണ് ഉറക്കത്തിന്റെ തൃപ്തിയും ലഭിക്കുന്നത്.
  
Your Pillow | തലയിണ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പല പ്രശ്നങ്ങളും നേരിടേണ്ടി വരാം!

Keywords: News, National, New Delhi, Pillows, Health, Lifestyle, Doctor, Sleep, Pillow, Allergy,  How to Sleep With Pillows Correctly?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia