Hiccups Reasons | എക്കിള്‍ ഉണ്ടാകാനുള്ള കാരണമെന്ത്? പരിഹാരങ്ങളും അറിയാം

 


കൊച്ചി: (KVARTHA) എക്കിളുകള്‍ മനുഷ്യശരീരത്തില്‍ സാധാരണമാണ്. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ എക്കിളിന് ഇരയാകാറുണ്ട്. ജനിച്ചുവീഴുന്ന കുട്ടികളിലുണ്ടാകുന്ന എക്കിളുകള്‍ സാധാരണമാണ്. ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. സാധാരണ ഗതിയില്‍ ഏതാനും മിനുറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. ചില സമയങ്ങളില്‍ കൂടുതല്‍ സമയവും നില്‍ക്കാറുണ്ട്. ഇത് ഒരുതരം പ്രയാസം തന്നെ സൃഷ്ടിക്കാറുണ്ട്.

Hiccups Reasons | എക്കിള്‍ ഉണ്ടാകാനുള്ള കാരണമെന്ത്? പരിഹാരങ്ങളും അറിയാം

വേഗത്തില്‍ ഭക്ഷണം കഴിക്കുക, ഭക്ഷണത്തോടൊപ്പം വായുവും വിഴുങ്ങുന്നത്, ച്യൂയിങത്തിനൊപ്പം വായു ഉള്ളില്‍ കടക്കുന്നത്, ഡയഫ്രത്തെ അസ്വസ്ഥമാക്കുന്ന തരത്തില്‍ ഭക്ഷണം അമിതമായി കഴിക്കുന്നതും ആല്‍കഹോള്‍ അല്ലെങ്കില്‍ കാര്‍ബണേറ്റ് പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതും എക്കിളിന് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അതുപോലെ തന്നെ പുകവലി എക്കിള്‍ കൂടുതലായി ഉണ്ടാക്കുന്ന ഒന്നാണ്. ഉത്കണ്ഠയും സമ്മര്‍ദവും എക്കിളിന് കാരണമാകാറുണ്ട്. എക്കിള്‍ നിരന്തരമായി ശല്യം ചെയ്യുകയോ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുകയോ, ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ, ഉറങ്ങാനോ കഴിയാതെ വരികയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണാവുന്നതാണ്.

മാറാതെ നില്‍ക്കുന്ന എക്കിള്‍ രോഗ കാരണമാണെന്ന് തന്നെ പറയേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു. പുരുഷന്മാര്‍ക്കാണ് ഇത്തരത്തില്‍ എക്കിള്‍ ഉണ്ടാകുന്നതെങ്കില്‍ അത് ആരോഗ്യകരമായ പ്രശ്‌നത്തിന് കാരണമാണ്. മെനിഞ്ചൈറ്റിസ്, എന്‍കെഫലൈറ്റിസ്, കാന്‍സറോ അല്ലാത്തതോ ആയ മുഴകള്‍, ഹൈഡ്രോകെഫാലസ്, തലച്ചോറിന്റെ പരുക്ക്, ശസ്ത്രക്രിയ
ഒക്കെ എക്കിളിന് കാരണമാകാം.

ഇത് കൂടാതെ കഴുത്തിലെ മുഴകള്‍, തൊണ്ടയിലെ അണുബാധ, നെഞ്ചെരിച്ചില്‍, ആസ്മ, ആമാശയത്തിലെ അള്‍സര്‍, പാന്‍ക്രി യാറ്റൈറ്റിസ്, അപന്‍ഡിസൈറ്റിസ്, നെഞ്ചിലേല്‍ക്കുന്ന പരുക്ക്, വൃക്കരോഗങ്ങള്‍, അയോര്‍ട പോലുള്ള പ്രധാന രക്തധമനികളുടെ വീക്കം (Aneurysm) തുടങ്ങി സാധാരണവും അത്ര സാധാരണമല്ലാത്തതുമായ ഒരുപാട് കാരണങ്ങള്‍ക്കൊണ്ടും വിട്ടു മാറാത്ത എക്കിളുണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

പരിഹാരം:


*ധാരാളം വെള്ളം കുടിക്കുക

* ഉപ്പ് നാവില്‍ വയ്ക്കുക

*ചിലര്‍ നാരങ്ങ മുറിച്ച് അതില്‍ ഉപ്പ് വിതറി പതിയെ നുണയാറുണ്ട്. പല്ലുകളെ സംരക്ഷിക്കുന്നതിന് ഇതിന് ശേഷം വായ നന്നായി കഴുക്കുക

* ഒരു തുള്ളി വിനാഗിരി എടുത്ത് നാക്കില്‍ പറ്റിക്കുക.

* ശ്വാസം ഉള്ളിലേക്ക് എടുത്ത് 10-20 സെകന്‍ഡ് ഉള്ളില്‍ വച്ച ശേഷം പതിയെ ശ്വാസം വെളിയിലേക്ക് വിടുക

* ഇരുന്നിട്ട് കാല്‍ മുട്ടുകള്‍ നെഞ്ചിലേക്ക് മുട്ടിച്ച് കൊണ്ട് കാല്‍ മുട്ടുകളെ കെട്ടിപ്പിടിച്ച് രണ്ട് മിനിറ്റ് ഇതേ പോസിഷനില്‍ തുടരുക.

*നെഞ്ചില്‍ ചെറിയ മര്‍ദം കൊടുത്ത് അമര്‍ത്തുന്നത് ഡയഫ്രത്തിന് സമ്മര്‍ദം ചെലുത്തി എക്കിള്‍ മാറ്റാന്‍ സഹായിക്കും.

* അഞ്ച് വരെ പതിയെ എണ്ണിക്കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് വരെ വീണ്ടും എണ്ണിക്കൊണ്ട് പതിയെ ഈ ശ്വാസം പുറത്തേക്ക് വിടുക. ഇത്തരത്തിലുള്ള പതിയെയുള്ള ശ്വസനം ആവര്‍ത്തിക്കുക. പരിഹാരം കാണാം.

* ഒരു പേപര്‍ ബാഗിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക

* മൂക്ക് പൊത്തിപിടിച്ച് വായും അടച്ച് വച്ചു കൊണ്ട് പുറത്തേക്ക് ശ്വാസം വിടാന്‍ ശ്രമിക്കുക. ഏതാനും സെകന്‍ഡുകള്‍ മാത്രമേ ഈ വ്യായാമം ചെയ്യാന്‍ പാടുള്ളൂ.

Keywords: How to Cure Hiccups: Remedies That Work Quickly, Kochi, News, Hiccups, Health, Health Tips, Remedies, Doctors, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia