Follow KVARTHA on Google news Follow Us!
ad

Passport | ഇന്ത്യൻ പാസ്‌പോർട്ടിൽ യു എ ഇ വിലാസം ചേർക്കാം; ചെയ്യേണ്ടത് ഇങ്ങനെ

ആവശ്യമായ രേഖകൾ ഹാജരാക്കണം Dubai, ഗൾഫ് വാർത്തകൾ, UAE News, Indian passport
ദുബൈ: (KVARTHA) നിങ്ങൾ ദീർഘകാലമായി യുഎഇയിൽ താമസിക്കുന്ന ഒരു പ്രവാസി ഇന്ത്യക്കാരനാണെങ്കിൽ (NRI) നിങ്ങളുടെ പാസ്‌പോർട്ടിൽ യുഎഇ വിലാസം നൽകാനാവും. ഈ സേവനം 2020 ലാണ് യുഎഇയിൽ അവതരിപ്പിച്ചത്. കൂടാതെ ഇന്ത്യയിൽ സാധുതയുള്ളതോ സ്ഥിരമായതോ ആയ വിലാസം ഇല്ലാത്ത വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അവർ താമസിക്കുന്ന രാജ്യത്തെ പ്രാദേശിക വിലാസം ചേർക്കാൻ സാധിക്കും. യുഎഇയിൽ ഈ സേവനം എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ.

How NRIs can add local UAE address to their Indian passport.

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കണം


2020-ൽ ഇന്ത്യൻ കോൺസുലേറ്റിൻ്റെ അറിയിപ്പ് അനുസരിച്ച്, പാസ്‌പോർട്ടിൽ യുഎഇ വിലാസം നൽകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടതുണ്ട്. നിലവിലെ പാസ്‌പോർട്ടുകളിൽ വിലാസത്തിൽ മാറ്റം വരുത്താനാകില്ലെന്നും അറിയിപ്പിൽ പറയുന്നു.

വിലാസം മാറ്റാൻ അപേക്ഷ

നിങ്ങൾക്ക് അപേക്ഷ പൂരിപ്പിക്കാൻ രണ്ട് വഴികളുണ്ട്. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (CGI) ഔദ്യോഗിക ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാവായ ബിഎൽഎസ് (BLS) സേവന കേന്ദ്രങ്ങൾ സന്ദർശിച്ച് അപേക്ഷ നൽകാം. അല്ലെങ്കിൽ portal5(dot)passportindia(dot)gov(dot)in വഴി ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം പ്രിൻ്റ് ഔട്ട് എടുത്ത് ബാക്കിയുള്ള പ്രക്രിയ പൂർത്തിയാക്കാൻ ബിഎൽഎസ് സേവന കേന്ദ്രം സന്ദർശിക്കുക.

നിങ്ങൾ ബിഎൽഎസ് സെൻ്ററിൽ എത്തിക്കഴിഞ്ഞാൽ, ഇതിനോടകം ഓൺലൈനായി ഫോൺ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഫോം സമർപ്പിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പാസ്‌പോർട്ടിൽ പ്രിൻ്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ പ്രാദേശിക വിലാസം നൽകാൻ ആവശ്യപ്പെടും. ഇതിൽ നിങ്ങളുടെ താമസസ്ഥലം, തെരുവിൻ്റെ പേര്, പ്രദേശം, വീടിൻ്റെ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുന്നു. പൊലീസ് വെരിഫിക്കേഷന് ആവശ്യമായ ഇന്ത്യൻ വിലാസവും നൽകണം.

വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ

നിങ്ങളുടെ വിലാസ വിശദാംശങ്ങൾ പൂരിപ്പിച്ച് കഴിഞ്ഞാൽ, യുഎഇയിലെ നിങ്ങളുടെ താമസം തെളിയിക്കാൻ ഇനിപ്പറയുന്ന രേഖകൾ നിങ്ങൾ നൽകണം:

1. യഥാർത്ഥ സാധുതയുള്ള പാസ്പോർട്ട്.
2. നിങ്ങൾക്ക് വില്ലയോ അപ്പാർട്ട്മെൻ്റോ സ്വന്തമാണെങ്കിൽ രജിസ്റ്റർ ചെയ്ത വാടക കരാർ അല്ലെങ്കിൽ പട്ടയം നൽകാം.
3. എമിറേറ്റ്സ് ഐഡി.
4. എമിറേറ്റിലെ വൈദ്യുതി, ജല ബിൽ.

ഈ ഘട്ടത്തിൽ നിങ്ങളുടെ നിലവിലെ പാസ്‌പോർട്ടും സമർപ്പിക്കേണ്ടതുണ്ട്. ശേഷം കൊറിയർ വഴി നിങ്ങളുടെ മുൻ പാസ്‌പോർട്ടും പുതുതായി നൽകിയ പാസ്‌പോർട്ടും നിങ്ങൾക്ക് ലഭിക്കും. സേവനം പൂർത്തിയാക്കാൻ ഏകദേശം 10 മുതൽ 15 പ്രവൃത്തി ദിവസങ്ങൾ എടുക്കും. എന്നിരുന്നാലും, അപേക്ഷ അംഗീകരിക്കുന്നത് ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ വിവേചനാധികാരമാണ്. പ്രക്രിയ പൂർത്തിയാകുമ്പോൾ എസ് എം എസ് വഴി നിങ്ങളെ അറിയിക്കും.

Keywords: Dubai, Gulf, UAE News, Indian passport, India, NRI, Address, Consolatory, CGI, BLS, Onlice,  Apartment, Emirates ID, Electricity, Water, Bill, How NRIs can add local UAE address to their Indian passport.
< !- START disable copy paste -->

Post a Comment