Cardamom Water | പൊണ്ണത്തടി കുറയ്ക്കാനും ചര്‍മം തിളങ്ങാനും രണ്ട് മണി ഏലക്ക മതി; അറിയാം വിശദാംശങ്ങള്‍

 


കൊച്ചി: (KVARTHA) ഭക്ഷണങ്ങള്‍ക്ക് മണവും രുചിയും വര്‍ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമായ (Spice) ഏലക്ക (Cardamom) നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും അവശ്യ വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഏലക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

ശരീരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ ഏലക്ക സഹായകമാണ്. രാവിലെ വെറും വയറ്റില്‍ ഏലക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് വിശദമായി അറിയാം:

ദഹനത്തിന് സഹായകം: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും അതിരാവിലെ ഏലക്ക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം (Metabolism) നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ദഹന രസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ശരീരഭാരം കുറയുകയും ചെയ്യുന്നു.

മികച്ച ഡിറ്റോക്‌സ് ഡ്രിങ്ക് (Detox drink) : ശരീരത്തിനുള്ളിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പാനീയമാണ് ഏലക്ക വെള്ളം. ഏലക്കയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും അധിക ദ്രാവകങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്നതാണ്. വിഷാംശം ഇല്ലാതാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരം.

മെറ്റാബോളിസം ഉത്തേജിപ്പിക്കുന്നു: ഏലക്ക വെള്ളം കുടിച്ചാല്‍ മതിയാവും. കലോറി കൂടുതല്‍ കാര്യക്ഷമമായി എരിയിക്കാന്‍ ശരീരത്തെ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായകമാകും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏലക്ക വെള്ളം വെറും വയറ്റില്‍ രാവിലെ കുടിക്കാം.

വായ് നാറ്റം തടയാന്‍ സഹായിക്കും: വായില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ രാവിലെ ഏലക്ക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഇതിന് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, ഇത് വായ നാറ്റം കുറയ്ക്കാനും നല്ല സുഗന്ധം ഉണ്ടാവാനും സഹായിക്കും.

കൊളസ്‌ട്രോളിന്റെ അളവ് കുറക്കാം: ഏലക്കയില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (LDL cholesterol), ട്രൈഗ്ലിസെര്‍ഡുകള്‍ (Triglycerides) തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.

അതിനാല്‍ പതിവായി ഏലക്ക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂകോസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മത്തിന് ഗുണം ചെയ്യും: ദൈനംദിന ഭക്ഷണത്തില്‍ ഏലക്ക ചേര്‍ക്കാം. ഇതിലെ ആന്റി ഓക്സിഡന്റ് കണ്ടന്റ് ഫ്രീ റാഡികലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതാണ്. മാത്രമല്ല ചര്‍മം കൂടുതല്‍ ആരോഗ്യകരവും കൂടുതല്‍ തിളക്കമുള്ളതും ആക്കുകയും ചെയ്യുന്നു.


Cardamom Water | പൊണ്ണത്തടി കുറയ്ക്കാനും ചര്‍മം തിളങ്ങാനും രണ്ട് മണി ഏലക്ക മതി; അറിയാം വിശദാംശങ്ങള്‍



ഏലക്ക വെള്ളം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:

ആദ്യം തന്നെ 4 - 5 ഏലക്ക ചതച്ച് അവയില്‍ നിന്ന് എല്ലാ വിത്തുകളും വേര്‍തിരിച്ചെടുക്കുക. വേര്‍തിരിച്ചെടുത്ത ഈ വിത്തുകളും ഒപ്പം തൊലിയും ആവശ്യമായ വെള്ളത്തിലേക്ക് ചേര്‍ക്കുക. ഇത് എല്ലാ അവശ്യ പോഷകങ്ങളും വെള്ളത്തില്‍ നന്നായി അലിഞ്ഞുചേരാനായി സഹായിക്കും. ഈ വെള്ളം രാത്രി മുഴുവന്‍ അടച്ചുവച്ച് സൂക്ഷിക്കുക. രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടനെ ഈ വെള്ളം കുടിക്കാവുന്നതാണ്. ഏലക്കയുടെ വിത്തുകള്‍ വിഴുങ്ങാന്‍ ആഗ്രഹമില്ലെങ്കില്‍ എടുത്ത് മാറ്റിയശേഷം വെള്ളം മാത്രം കുടിക്കാം.


Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Help, Cardamom, Cardamom Water, Body, Bad Breath, Cholesterol, Food, Smell, Spice, Metabolism, How does drinking cardamom water help your body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia