Hair Dye | വെളുത്ത താടിയും മുടിയും വേരോടെ കറുപ്പിക്കും; നീലയമരി ഉപയോഗിച്ച് വീട്ടില്‍തന്നെ ഡൈ തയ്യാറാക്കാം

 


കൊച്ചി: (KVARTHA) നരച്ച താടിയും മുടിയും പ്രായമായ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. അകാലനരയാണെങ്കിലും വെളുത്ത മുടി പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. ഇതാനായി കെമികല്‍സ് അടങ്ങിയ കൃത്രിമ ഡൈ ഉപയോഗിക്കുമെങ്കിലും പ്രകൃതി ദത്തമായ രീതിയില്‍ മുടി കറുപ്പിക്കാനുള്ള വിദ്യകളാണ് പലരും തേടുന്നത്. കാരണം ആരോഗ്യത്തിനും ശരീരത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

മുടി കറുപ്പിക്കാനും കേശതൈലങ്ങളില്‍ പുരാതന കാലംമുതല്ക്കുതന്നെ ചേര്‍ക്കുന്ന ഒരു ഘടകമാണ് നീലയമരി (Indigofera Tinctoria). ഒരു വര്‍ഷത്തിലധികം ആയുസില്ലാത്ത കുറ്റിച്ചെടിയായ അമരി വെള്ള, നീല എന്നീ രണ്ടുതരം നിറങ്ങളിലുണ്ട്. നീലയ്ക്കാണ് ഔഷധപ്രാധാന്യം. ഇതിന്റെ ചെറിയ ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. ഇല മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമമാണ്.

ആയുര്‍വേദ വിധിപ്രകാരം വിഷഹരമായ ജ്വരാദികളെ അകറ്റുന്നതാണ് നീലഅമരി. പേപ്പട്ടി വിഷത്തിനെതിരായും ഇതുപയോഗിക്കുന്നു. വേര് വിഷചികിത്സയില്‍ പ്രധാനമാണ്. അമരിവേര് അരച്ച് പാലില്‍ സേവിച്ചാല്‍ കൂണ്‍വിഷം മൂലമുള്ള അസുഖങ്ങള്‍ മാറുംദഹനക്കുറവ് ഇല്ലാതാക്കാന്‍ അമരിവേര് കഷായം വെച്ച് സേവിക്കാം. ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും. ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ്.

നീലയമരി ചേര്‍ത്ത് വീട്ടില്‍തന്നെ ലഭിക്കുന്ന ചില വസ്തുക്കള്‍ കൊണ്ട് എങ്ങനെ എളുപ്പത്തില്‍ ഡൈ തയ്യാറാക്കാന്‍ കഴിയുമെന്ന് നോക്കാം:

നീലയമരി കൂടാതെ, ഉരുളക്കിഴങ്ങ്, തേയില വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. നീലയമരി കിട്ടിയില്ലെങ്കില്‍ കരിംജീരകവും ഉപയോഗിക്കാവുന്നതാണ്. കറുപ്പിക്കേണ്ട മുടിയുടെ അളവിന് ആനുപാതികമായി ഉരുളക്കിഴങ്ങ് എടുക്കുക. ഒരു മുഴുവന്‍ ഉരുളക്കിഴങ്ങോ പകുതിയോ ഇതിനായി ഉപയോഗിക്കാം, ഉരുളക്കിഴങ്ങ് മിക്‌സിയിലിട്ട് അല്പം കട്ടന്‍ചായയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇതിന് ശേഷം ഇത് ഒരുപാത്രത്തിലേക്ക് അരിച്ച് മാറ്റണം.

Hair Dye | വെളുത്ത താടിയും മുടിയും വേരോടെ കറുപ്പിക്കും; നീലയമരി ഉപയോഗിച്ച് വീട്ടില്‍തന്നെ ഡൈ തയ്യാറാക്കാം

ഉണ്ടാക്കിവെച്ച കൂട്ടിലേക്ക് കുറച്ചുകൂടി തേയില വെള്ളം ചേര്‍ത്ത് സ്‌പ്രേ രൂപത്തിലാക്കുക. നീലയമരി പൊടിയോ കരിംജീരക പൊടിയോ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഒരു സ്‌പ്രേ ബോടിലിലേക്ക് മാറ്റി ഉപയോഗിക്കാം. ഈ സ്‌പ്രേ തലയില്‍ സ്‌പ്രേ ചെയ്ത് 15 മിനിടിന് ശേഷം കഴുകി കളയണം. മൂന്നു മണിക്കൂര്‍ വെച്ചശേഷം വേണം ഇതുപയോഗിക്കാന്‍. ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

വരണ്ടതും മങ്ങിയതുമായ മുടി, തലയോട്ടിയിലെ ചൊറിച്ചില്‍, മുടികൊഴിച്ചില്‍, അകാല നര എന്നിവയ്‌ക്കെല്ലാം ഉത്തമപരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി, മുടിയിഴകള്‍ എന്നിവ മോയ്ചുറൈസ് ചെയ്യുന്നതിനും കണ്ടിഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു.

തേയിലയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തേയില വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ടാനിസ് എന്നീ ഘടകങ്ങളാണ് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നത്. മുടിക്ക് തിളക്കം നല്‍കി ജീവനില്ലാത്തതും ശോഷിച്ചതുമായ മുടിയുടെ പ്രശ്‌നം പരിഹരിക്കാന്‍ തേയിലയ്ക്ക് കഴിയും.

Keywords:
News, Kerala, Kerala-News, Malayalam-News, Homemade, Natural, Hair Dye, White Hair, Indigofera Tinctoria, Chemical, Homemade Natural Hair Dye.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia