Banana Nendran | നേന്ത്രപ്പഴം നിസാരക്കാരനല്ല! തല മുടിയുടെ മുതൽ ഹൃദയത്തിന്റെ ആരോഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും; ഗുണങ്ങളറിയാം

 


തിരുവനന്തപുരം: (KVARTHA) മലയാളികളുടെ തീൻമേശയിലെ ഒഴിച്ച് കൂടാനാവാത്ത പഴമാണ് നേന്ത്രപ്പഴം. പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടമായ നേന്ത്രപ്പഴം പല രീതിയിലും നമുക്ക് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്നവരും ഉണ്ട്. ചിലർ കുട്ടികൾക്ക് ആദ്യം കുറുക്കിയും വേവിച്ചും കൊടുക്കാറുണ്ട്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ് നേന്ത്രപ്പഴം.

Banana Nendran | നേന്ത്രപ്പഴം നിസാരക്കാരനല്ല! തല മുടിയുടെ മുതൽ ഹൃദയത്തിന്റെ ആരോഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും; ഗുണങ്ങളറിയാം

വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം മിക്കവർക്കും പ്രിയമാണെങ്കിലും അതിന്റെ തനതായ ഗുണങ്ങൾ അറിയാത്തവർ ഇന്നുമുണ്ട് താനും. തടിയുള്ളവർക്കും മെലിഞ്ഞവർക്കും ഒരു പോലെ കഴിക്കാൻ സാധിക്കുന്ന നേന്ത്രപ്പഴത്തിൽ കലോറിയും കൊഴുപ്പും കുറവാണ് എന്നതിനാല്‍ തന്നെ ഇത് അനാരോഗ്യകരമായ രീതിയില്‍ വണ്ണം കൂട്ടുവാനും ഇടവരുത്തില്ല .

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, എല്ലുകളുടെ ആരോഗ്യത്തിനും നേന്ത്രപ്പഴം ഗുണം ചെയ്യും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മുൻപന്തിയിൽ തന്നെയാണ്. അത് പോലെ മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിലും വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മുടി പൊട്ടി പോകുന്നത് മുതൽ മുടി നല്ല സിൽകി ആയി നിൽക്കാനും നേന്ത്രപ്പഴം ഗുണം ചെയ്യുന്നതാണ്. മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അതുപോലെ തന്നെ ചര്‍മത്തിന്‍റെ ഭംഗിയെയും ആരോഗ്യത്തെയുമെല്ലാം ഒരുപോലെ സ്വാധീനിക്കുന്നൊരു ഫലം കൂടിയാണ് നേന്ത്രപ്പഴം.

ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയെല്ലാം മുടിക്കും ചര്‍മത്തിനും ഏറെ ഗുണകരമാണ്. നേന്ത്രപ്പഴത്തിലുള്ള പൊട്ടാസ്യം മുടിയിലും ചര്‍മത്തിലും ജലാംശം പിടിച്ചുനിര്‍ത്താൻ സഹായിക്കുന്നുവെന്നും പറയുന്നു. ഇത് മൂലം മുടി വരണ്ട് ഉണങ്ങി പൊട്ടുന്നതിൽ നിന്ന് തടയുന്നു. ദഹനപ്രശ്നങ്ങളുള്ളവര്‍ക്കും നേന്ത്രപ്പഴത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. പൊതുവെ നമുക്ക് ഉണര്‍വും ഉന്മേഷവും കൂടാനും നേന്ത്രപ്പഴം കാരണമാകുന്നു. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കാവുന്നതാണ്.

നേന്ത്രപ്പഴം നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഇതിനോട് അനുബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാനും നേന്ത്രപ്പഴം സഹായിക്കും. അത് പോലെ മൂഡ് ഡിസോർഡർ പോലെയുള്ള മാനസിക പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനും ഈ പഴം ഗുണം ചെയ്യുന്നതാണ്. എളുപ്പത്തില്‍ സന്തോഷവും ഉന്മേഷവുമെല്ലാം അനുഭവപ്പെടുത്താനുള്ള കഴിവും നേന്ത്രപ്പഴത്തിനുണ്ട്.

പല തരം വാഴപ്പഴങ്ങളിൽ ഒന്നാണ് നേന്ത്രൻ. മലയാളികളുടെ ഇഷ്ട പഴം മാത്രമല്ല ഇഷ്ട കൃഷിയും കൂടിയാണ് വാഴക്കൃഷി. ആറ് മാസം പ്രായമുള്ള കുഞ്ഞു മുതൽ വയോധികർ വരെ കഴിക്കുന്ന പഴം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇനി വൈകിക്കാതെ ദൈനംദിന ഭക്ഷണത്തിൽ നേന്ത്രൻ കായ എന്ന കു‌ടി വിളിക്കുന്ന നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കാം. ആരോഗ്യ പ്രശ്നമുള്ളവരോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിന് മാത്രം മുൻഗണന നൽകുക.

Keywords: News, Kerala, Nendran Bananas, Health, Lifestyle, Protein, Calcium, Hair, Health Benefits of Nendran Bananas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia