Follow KVARTHA on Google news Follow Us!
ad

Cucumber | ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് വെള്ളരിക്ക; എത്ര കഴിച്ചാലും ദോഷഫലങ്ങളുണ്ടാകില്ല; ശരീരത്തിന് ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുന്നുവെന്ന് അറിയാം

സ്ത്രീകളില്‍ നെഞ്ച്, ഗര്‍ഭാശയം, സ്തനാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു Health Benefits, Eating Cucumber, Health Tips, Health, Kerala
കൊച്ചി: (KVARTHA) ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് വെള്ളരിക്ക. കടയില്‍ നിന്നും വാങ്ങാതെ നമ്മുടെ തൊടിയില്‍ തന്നെ നട്ടുപിടിപ്പിക്കാവുന്നതേ ഉള്ളൂ. ശരിയായരീതിയില്‍ പരിചരിച്ചാല്‍ നല്ല വിളതന്നെ കിട്ടും. 95 ശതമാനവും വെള്ളമാണെങ്കിലും ഏറെ ഗുണങ്ങളുള്ള ഒന്നാണ് വെള്ളരിയെന്ന് വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന പച്ചക്കറിയിനമാണ് വെള്ളരി വര്‍ഗം. അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്‍ഡ്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്.
Health Benefits of Eating Cucumber, Kochi, News, Health Benefits, Eating Cucumber, Health Tips, Health, Doctors, Hair, Kerala.
 

ഇവിടെ നിന്നാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് വെള്ളരി വ്യാപിച്ചത്. എന്നാല്‍ ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്ന് വെള്ളരിയാണ്. ജലാംശത്തെ കൂടാതെ ഈ പച്ചക്കറിയില്‍ ധാരാളം ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു. ഇത് ബോഡി സെല്ലുകളെ മോയിസ്ചര്‍ ആക്കുകയും ശരീരത്തിലെ ഫ്ലുയിഡ് ലെവല്‍ ബാലന്‍സ് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. ആര്‍ത്രൈറ്റിസിന്റെ പ്രകോപനം വെള്ളരി ജ്യൂസ് തടയുന്നു. വെള്ളരി, ജ്യൂസ് ആക്കുമ്പോള്‍ അതിന്റെ തോലും ഉപയോഗിക്കുക.

ശരീരത്തിലെ ഉഷ്മാവ് വര്‍ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകുന്നുണ്ട്. എന്നാല്‍ വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്മാവ് നന്നായി കുറക്കാനാകും, കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം. ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിയെങ്കിലും കഴിച്ചിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വിറ്റാമിന്‍ സിയും,ബി 1ബി 2, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം എന്നിവ ധാരാളവുമടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക.

കൂടാതെ ധാരാളം സിലിക്ക, ആവശ്യത്തിന് അയണും ഫോളിക് ആസിഡും പൊട്ടാസ്യവും മഗ്നീഷ്യവും, പിന്നെ സിയും ഇയും ഉള്‍പെടെയുള്ള അവശ്യ ജീവകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. വെള്ളമൊഴികെയുള്ള വെള്ളരിക്കയുടെ അവശേഷിക്കുന്ന ഭാഗം മുഴുവനും പോഷകങ്ങളാണ്.

വെള്ളരിക്കയുടെ ഗുണങ്ങള്‍

*അസിഡിറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്.

*രക്തശുദ്ധിയില്ലാത്തതിനെ തുടര്‍ന്ന് ചര്‍മത്തില്‍ കാണപെടുന്ന പാടുകള്‍, ചൊറിച്ചില്‍, തടിപ്പ് മുതലായ രക്തസംബന്ധമായ അസുഖങ്ങള്‍ക്ക് മികച്ച ഫലം തരുന്നു.

*പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍, രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്.

*മലബന്ധം ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും.

*മൂത്ര വിസര്‍ജനം വേഗതിലാക്കുന്നു

*ശരീരത്തിന്റെ അമ്ലാധിക്ക്യം കുറയ്ക്കാന്‍ വെള്ളരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

*ശരീരത്തിലെ കോശങ്ങളുടെ വളര്‍ചയ്ക്ക് / കോശത്തിന്റെ സന്തുലനത്തിന് സഹായിക്കുന്നു.

*അള്‍സറിന്റെ കാഠിന്യം കുറക്കാന്‍ വെള്ളരിക്ക നീര് അഞ്ചു ഔണ്‍സ് വീതം രണ്ടു മൂന്നു പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്.

*രക്ത സമ്മര്‍ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ് കുടിക്കുക.

*വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് (മോണ പഴുപ്പ്, മോണയില്‍ കൂടെ രക്തം വരിക) ഒരു പരിധിവരെ നല്ലതാണ്.

* മൂത്ര ചൂടിനു ഇതിന്റെ നീരില്‍ അല്‍പ്പം തേനൊഴിച്ചു പലപ്രാവശ്യം സേവിച്ചാല്‍ ഫലം ഉറപ്പ്.

*ശരീരത്തിന്റെ വിളര്‍ച കുറയ്ക്കുന്നു.

* മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനു ഗുണകരമായ സിലിക്ക വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിലിക്ക കൈകാലുകളിലെ നഖങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു. അത് മുടിയിഴകളുടെ കരുത്തിനും വളര്‍ചക്കും നല്ലതാണ്.

*ചര്‍മ സംരക്ഷണത്തിന് നല്ലൊരു ഉപാധി കൂടിയാണ് വെള്ളരിക്ക. വെള്ളരിക്കാ നീര് മുഖത്തു പുരട്ടുന്നത് മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

*വെള്ളരിക്കയുടെ ചെറു കഷണങ്ങള്‍ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിനു പുറമെ വയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ അകറ്റാന്‍ സഹായിക്കും.

*വെള്ളരിക്കാ നീരില്‍ അല്പം തൈരോ നാരങ്ങാ നീരോ ചേര്‍ത്ത് 10-15 മിനിട്ടു നേരം മുഖത്തു പുരട്ടി കഴുകിക്കളയുക. മുഖകാന്തി വര്‍ധിക്കും.

*വായ് നാറ്റത്തിന്റെ പ്രധാന കാരണമായ വയറിനകത്തെ അമിതമായ ചൂട് ശമിപ്പിക്കാനും നല്ലതാണ്.

*വെള്ളരിക്കയില്‍ ലിഗന്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് സഹായിക്കുകയും എന്‍ട്രോലിഗന്‍സ് ആയി മാറുകയും ചെയ്യുന്നു.

*വെള്ളരി ജ്യൂസ് സ്ത്രീകളില്‍ നെഞ്ച്, ഗര്‍ഭാശയം, സ്തനാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
 
Health Benefits of Eating Cucumber, Kochi, News, Health Benefits, Eating Cucumber, Health Tips, Health, Doctors, Hair, Kerala.

Keywords: Health Benefits of Eating Cucumber, Kochi, News, Health Benefits, Eating Cucumber, Health Tips, Health, Doctors, Hair, Kerala.

Post a Comment