SWISS-TOWER 24/07/2023

Hajj pilgrims | കരിപ്പൂരിനെ കയ്യൊഴിഞ്ഞ് കണ്ണൂരിലേക്ക് ഹജ്ജ് അപേക്ഷകർ, വിപുലമായ സൗകര്യങ്ങളൊരുക്കാൻ കിയാൽ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ഹജ്ജ് വിമാന നിരക്കിലെ വൻനിരക്ക് വർധനവ് കാരണം കരിപ്പൂർ വിമാനത്താവളത്തെ തീർഥാടകർ ഉപേക്ഷിക്കുന്നു. കണ്ണൂരും നെടുമ്പാശേരിയും വഴി പോകാനാണ് കരിപ്പൂരിലെ അപേക്ഷകർ ശ്രമിക്കുന്നത്. വിമാന നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഇളവുണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോഴിക്കോട്ട് നിന്നുള്ള ടികറ്റ് നിരക്ക് കണ്ണൂരിലേതിനേക്കാള്‍ 75,000 രൂപയിലധികം കൂടുതലാണ്.
  
Hajj pilgrims | കരിപ്പൂരിനെ കയ്യൊഴിഞ്ഞ് കണ്ണൂരിലേക്ക് ഹജ്ജ് അപേക്ഷകർ, വിപുലമായ സൗകര്യങ്ങളൊരുക്കാൻ കിയാൽ

ഹജ്ജിന് അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ രണ്ട് എമ്പാര്‍കേഷന്‍ പോയിന്റ് രേഖപ്പെടുത്താന്‍ അവസരമുണ്ട്. കേരളത്തില്‍നിന്ന് ഇത്തവണ അപേക്ഷ നല്‍കിയ 24794 പേരില്‍ 14464 പേരും ആദ്യ ഓപ്ഷനായി നല്‍കിയിരിക്കുന്നത് കരിപ്പൂരാണ്. കണ്ണൂര്‍ വിമാനത്താവളം രണ്ടാമത്തെ ഓപ്ഷനായി നല്‍കിയവര്‍ക്ക് കണ്ണൂരിലേക്ക് മാറാന്‍ അവസരം ലഭിക്കുമെന്നാണ് ഹജ്ജ് കമിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കൊച്ചിയില്‍ നിന്ന് യാത്രയ്ക്ക് കണ്ണൂരിലേതിനേക്കാള്‍ 415 രൂപ മാത്രമാണ് അധികം നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ കൊച്ചി രണ്ടാമത്തെ ഓപ്ഷനായി നല്‍കിയവര്‍ക്ക് കൊച്ചിയിലേക്കും പോകാന്‍ അവസരമുണ്ടാകും. കണ്ണൂരില്‍ 3000ത്തോളം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. തീര്‍ഥാടകരുടെ എണ്ണം കൂടിയാല്‍ സൗകര്യപ്രദമായ തരത്തില്‍ യാത്രകള്‍ ക്രമീകരിക്കുമെന്ന് കിയാല്‍ മാനജിങ് ഡയറക്ടര്‍ സി ദിനേശ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ തവണ ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ സൗകര്യമേർപ്പെടുത്തി തീർഥാടകരെ ആകർഷിക്കാനാണ് കണ്ണൂർ വിമാനത്താവള കംപനിയായ കിയാൽ ഒരുങ്ങുന്നത്.

Keywords: Hajj pilgrims, Flight Rate, Malayalam News, Kannur, Hajj, Karipur Airport, Nedumbassery, Embarkation Point, Kochi, KIAL, Hajj pilgrims concerned over soaring flight charges.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia