Gyanvapi Mosque | ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാം; മസ്‌ജിദ്‌ കമിറ്റിയുടെ ഹർജി ഹൈകോടതി തള്ളി

 


അലഹാബാദ്: (KVARTHA) വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാൻ ഹൈകോടതി അനുമതി. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമിറ്റി നൽകിയ അപീൽ അലഹബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്. മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ കഴമ്പില്ലെന്ന് കോടതി പറഞ്ഞു.
    
Gyanvapi Mosque | ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാം; മസ്‌ജിദ്‌ കമിറ്റിയുടെ ഹർജി ഹൈകോടതി തള്ളി

അലഹബാദ് ഹൈകോടതിയിൽ മസ്ജിദ് കമിറ്റി നൽകിയ അപീലിൽ നാല് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് ഫെബ്രുവരി 15നാണ് കേസ് വിധി പറയാൻ തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമിറ്റി നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കമിറ്റി മണിക്കൂറുകൾക്കകം ഹൈകോടതിയെ സമീപിച്ചത്.

മസ്ജിദിന്റെ തെക്കൻ നിലവറയായ വ്യാസ് തെഹ്ഖാന തങ്ങളുടെ അധീനതയിലായിരുന്നുവെന്നും മറ്റാർക്കും അവിടെ ആരാധന നടത്താൻ അവകാശമില്ലെന്നുമാണ് മസ്ജിദ് കമിറ്റി വാദിച്ചത്. വിധിയെ അഭിനന്ദിച്ച ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ പ്രഭാഷ്, ഇത് സനാതന ധർമത്തിൻ്റെ വലിയ വിജയമാണെന്ന് പറഞ്ഞു. 

ജനുവരി 31നാണ് വാരാണസി കോടതി ഗ്യാൻവാപി മസ്ജിദിന്റെ തെക്കൻ നിലവറയായ വ്യാസ് തെഹ്‌ഖാനയിൽ ഹിന്ദുക്കൾക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന 'പൂജ', 'പൂജാരി' എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾക്കും പൂജ ആരംഭിക്കുകയുമുണ്ടായി. ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മുസ്ലിം പക്ഷത്തിന്റെ തീരുമാനം.

Gyanvapi Mosque | ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാം; മസ്‌ജിദ്‌ കമിറ്റിയുടെ ഹർജി ഹൈകോടതി തള്ളി

Keywords: News, Malayalam News, National,  Gyanvapi Mosque, Varanasi, Allahabad high court, Gyanvapi mosque: Hindu puja to continue in cellar as Allahabad HC dismisses plea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia