Follow KVARTHA on Google news Follow Us!
ad

Gold Price | കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; വീണ്ടും പവന് 120 രൂപ വര്‍ധിച്ചു

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപ Gold Price, Silver Price, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഫെബ്രുവരി ആദ്യവാരം സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (02.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5830 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4815 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.





വ്യാഴാഴ്ച (01.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5815 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46520 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38440 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kochi, Business, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price February 02 Kerala.

Post a Comment