Train | ഗതാഗത മേഖലയിൽ പുതിയ വിപ്ലവം; ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബെംഗ്ളൂറിൽ ഓടും! ഉപയോഗിക്കുന്നത് നൂതന റേഡിയോ സാങ്കേതികവിദ്യ; സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഗതാഗത മേഖലയിൽ ഇന്ത്യ തുടർച്ചയായി മുന്നേറുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ മുതൽ വന്ദേ ഭാരത് പോലുള്ള സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വരെ ജനങ്ങളുടെ സൗകര്യാർത്ഥം ആരംഭിക്കുന്നു. ഇപ്പോഴിതാ ഈ പരമ്പരയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബെംഗ്ളൂറിൽ ഓടാൻ പോകുന്നു. ചൈനയിലെ ഷാങ്ഹായിൽ നിന്നാണ് ഈ ട്രെയിൻ ചെന്നൈയിലെത്തിയത്. ആറ് കോച്ചുകളുള്ള ട്രെയിൻ ബുധനാഴ്ച രാവിലെ ഇലക്ട്രോണിക് സിറ്റിയിലെത്തി.
  
Train | ഗതാഗത മേഖലയിൽ പുതിയ വിപ്ലവം; ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബെംഗ്ളൂറിൽ ഓടും! ഉപയോഗിക്കുന്നത് നൂതന റേഡിയോ സാങ്കേതികവിദ്യ; സവിശേഷതകൾ അറിയാം

വിപ്ലവം സൃഷ്‌ടിക്കാനുള്ള പദ്ധതി

ചൈനയിലെ സിആർആർസി (CRRC) നാൻജിംഗ് പുജെൻ കമ്പനി ലിമിറ്റഡാണ് ഈ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് വന്നതാണെങ്കിലും, പിന്നീട് ഈ മെട്രോയുടെ കോച്ചുകൾ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡുമായി സഹകരിച്ച് പ്രാദേശിക തലത്തിൽ നിർമിക്കും.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎൽ) വിപ്ലവം സൃഷ്‌ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കുന്നത്, കമ്മ്യൂണിക്കേഷൻ ബേസ്‌ഡ് ട്രെയിൻ കൺട്രോൾ (CBTC) സിഗ്നലിൽ സംവിധാനത്തിലാണ് ട്രെയിൻ പ്രവർത്തിക്കുക. മാത്രവുമല്ല നൂതനവും ആധുനികവുമായ റേഡിയോ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.


ആദ്യം നിരവധി പരീക്ഷണങ്ങൾ

എന്നിരുന്നാലും, ഈ മെട്രോ ട്രെയിൻ ഓടാൻ തുടങ്ങുന്നതിന് മുമ്പ് നിരവധി പരീക്ഷണങ്ങൾ നടത്തും. ഹെബ്ബഗോഡി ഡിപ്പോയിലെ ചൈനീസ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മെട്രോ ട്രെയിനിൽ സിഗ്നലിംഗ്, ട്രാക്കിംഗ് തുടങ്ങിയവയ്‌ക്കായി കർശനമായ പരിശോധന നടത്തും. മാർച്ചോടെ, ട്രെയിൻ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള ഭാഗത്ത് (റീച്ച് 5, 18.82 കിലോമീറ്റർ ദൂരം) ട്രയൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5,744 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റീച്ച് 5 പദ്ധതി ബെംഗളൂരു യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ് പ്രവർത്തനക്ഷമമായാൽ, ഈ മെട്രോ ഇലക്ട്രോണിക് സിറ്റിയിലെ ഐടി ഹബ്ബിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും, ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്കും കുറയും.

Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, First prototype driverless metro train reaches Bengaluru

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia