Fireworks | തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ തീപ്പിടിത്തവും സ്ഫോടനവും; 7 പേര്‍ക്ക് പരുക്ക്, 2പേരുടെ നില ഗുരുതരം, സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി

 


കൊച്ചി: (KVARTHA) തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ തീപ്പിടിത്തവും സ്ഫോടനവും. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തില്‍ മേല്‍ക്കൂരകളും ജനല്‍ച്ചില്ലുകളും ഉള്‍പെടെ തകര്‍ന്നു. അയല്‍വാസിയായ ഒരു സ്ത്രീക്കും ജനല്‍ ചില്ലുകള്‍ തെറിച്ച് പരുക്കേറ്റു.

Fireworks | തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ തീപ്പിടിത്തവും സ്ഫോടനവും; 7 പേര്‍ക്ക് പരുക്ക്, 2പേരുടെ നില ഗുരുതരം, സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനാവിശിഷ്ടങ്ങള്‍ 400 മീറ്റര്‍ വരെ ദൂരത്തേയ്ക്ക് തെറിച്ചുവീണു. പടക്കക്കട പൂര്‍ണമായും തകര്‍ന്നു.

ടെമ്പോ ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിരുന്നു. ആറുയൂനിറ്റ് ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

Keywords: Fire and explosion at fireworks factory in Tripunithura; 6 people injured, Kochi, News, Fire And Explosion, Injured, Hospital, Treatment, Vehicles, Natives, Woman, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia