EP Jayarajan | പരിമിതികള്‍ക്കിടെയിലും പ്രതീക്ഷയേകുന്ന ബജറ്റെന്ന് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) സംസ്ഥാന സര്‍കാരിന്റെ ബജറ്റിനെ സ്വാഗതം ചെയ്തു ഇപി ജയരാജന്‍. മാന്ദ്യകാലമായിട്ടും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളിലൂന്നിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പ്രതികാര നടപടികളിലൂടെ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുകൂടി ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നില്ല എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്.

ലൈഫ് ഭവന പദ്ധതിക്ക് 1,132 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രത്തില്‍ നിന്നും നാമമാത്രമായ തുകയാണ് അനുവദിക്കുന്നതെങ്കിലും വീടുകള്‍ക്ക് ചാപ്പ കുത്തണമെന്ന നിര്‍ദേശം നടപ്പാക്കില്ലെന്ന തീരുമാനം പ്രശംസനീയമാണ്. ഇതിന്റെ പേരില്‍ കേന്ദ്രവിഹിതം നിഷേധിക്കുകയാണെങ്കില്‍ അത് കൂടി കണക്കിലെടുത്താണ് തുക നീക്കിവെച്ചിരിക്കുന്നത്. കാരുണ്യ, ആര്‍ദ്രം, കനിവ് പദ്ധതികള്‍ക്ക് പര്യാപ്തമായ തുക നീക്കിവെച്ചത് പാവപ്പെട്ടവരോടുള്ള സര്‍കാറിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.

EP Jayarajan | പരിമിതികള്‍ക്കിടെയിലും പ്രതീക്ഷയേകുന്ന ബജറ്റെന്ന് ഇ പി ജയരാജന്‍


വ്യവസായ വികസനത്തിന് 1829 കോടി നീക്കി വെച്ചത് വ്യവസായ മേഖലയ്ക്ക് കരുത്തു പകരും. കായിക മേഖലയ്ക്ക് ഊര്‍ജം പകരുന്നതാണ് ബജറ്റില്‍ നീക്കിവെച്ച 127.39 കോടി. റബര്‍ താങ്ങുവില 180 രൂപയാക്കിയതോടെ കര്‍ഷകര്‍ക്ക് 160 ല്‍ നിന്നും 180 രൂപയാണ് ലഭിക്കുന്നത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സമയബന്ധിതമായി കുടിശ്ശിക തീര്‍ത്ത് അതാത് മാസം നല്‍കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നല്‍കുന്നതാണ്. റീ ബില്‍ഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചത് അടിസ്ഥാന വികസനത്തിന് ആക്കം കൂട്ടും.

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കാനുള്ള തീരുമാനവും ഒരു ഗഡു ഡിഎ അനുവദിച്ചതും സ്വാഗതാര്‍ഹമാണ്.

നവകേരള സദസിലെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് 1000 കോടി രൂപ നീക്കി വെക്കുന്നതും അത് 140 മണ്ഡലങ്ങളിലും ഉപയോഗിക്കുമെന്നതും അഭിനന്ദനീയമാണെന്നും ഇ പി പറഞ്ഞു.

Keywords: EP Jayarajan Praises State Budge, Kannur, News, EP Jayarajan, Praised, State Budge, Kerala News, Kannur, News, Politics, EP Jayarajan, Praised, State Budge, Pension, Nava Kerala Sadas, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia