Police Booked | 'ആർഎസ്എസിനെതിരായ ബാനർ പൊലീസ് നീക്കി'; പിന്നാലെ സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് ഡി വൈ എഫ് ഐ നേതാവ് ഭീഷണി മുഴക്കിയെന്ന് പരാതി; കേസെടുത്തു
Feb 2, 2024, 22:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ കുടിയാന്‍മല പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഹാരിസ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം പൊലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഇയാള്‍ പൊലീസുകാരോട് കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സ്‌റ്റേഷനിലുണ്ടായിരുന്ന എഎസ്ഐ സദാനന്ദനാണ് ഫോണെടുത്തത്. ഇദ്ദേഹം മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. അന്നേ ദിവസം രാവിലെ നടുവില്‍ ടൗണില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച ബാനര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. 'ഗാന്ധിജിയെ കൊന്നതും ആര്‍എസ്എസ്, പള്ളി പൊളിച്ചതും ആര്‍എസ്എസ്, പഴയകാലം ഓര്‍മ വേണം' എന്ന് രേഖപ്പെടുത്തിയ ബാനറാണ് നീക്കം ചെയ്തത്.
ഇതാണ് ഡിവൈഎഫ്ഐ നേതാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച് ഓഫാക്കി മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: News, News-Malayalam-News, Kerala, Crime, Kannur, DYFI leader booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.