Driving Tests | ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി കടമ്പകള്‍ ഏറെ; ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്‌കാരങ്ങളും ഏര്‍പെടുത്തി ഉത്തരവിറങ്ങി; മെയ് 1 മുതല്‍ പ്രാബല്യത്തില്‍

 


തിരുവനന്തപുരം: (KVARTHA) ലൈസന്‍സ് എടുക്കാന്‍ ഇനി കടമ്പകള്‍ ഏറെ. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി. മെയ് ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ലൈറ്റ് മോടോര്‍ വാഹനങ്ങളുടെ ഗ്രൗന്‍ഡ് ടെസ്റ്റില്‍ ഇനി പാര്‍കിങ് പരീക്ഷയും ഉണ്ടാകും. ലൈറ്റ് മോടോര്‍ വാഹനങ്ങളുടെ ഡ്രൈവിങ് പരീക്ഷക്ക് ഓടോമാറ്റിക് ഗിയര്‍/ഓടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഓടോമാറ്റിക് ഗിയര്‍/ഓടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ ലൈസന്‍സ് എടുത്തവര്‍ക്ക് ഗിയര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ആംഗുലാര്‍ പാര്‍കിങ്, പാരലല്‍ പാര്‍കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പാസായാല്‍ മാത്രമേ ലൈസസന്‍സ് ലഭിക്കൂ.

Driving Tests | ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി കടമ്പകള്‍ ഏറെ; ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്‌കാരങ്ങളും ഏര്‍പെടുത്തി ഉത്തരവിറങ്ങി; മെയ് 1 മുതല്‍ പ്രാബല്യത്തില്‍
 

'മോടോര്‍ സൈകിള്‍ വിത് ഗിയര്‍' എന്ന വിഭാഗത്തിന് ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍പാദംകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 സി.സിക്കു മുകളില്‍ എന്‍ജിന്‍ കപാസിറ്റിയുള്ളതുമായ മോടോര്‍ സൈകിള്‍ ആയിരിക്കണം.

മറ്റു നിര്‍ദേശങ്ങള്‍

നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുള്ള 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യണം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി കേന്ദ്ര-സംസ്ഥാന സര്‍കാറുകളും, സംസ്ഥാന സര്‍കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബോര്‍ഡുകളും അംഗീകാരിച്ച സ്ഥാപനങ്ങള്‍ നടത്തുന്ന മോടോര്‍ മെകാനിക് അല്ലെങ്കില്‍ മെകാനിക്കില്‍ എന്‍ജിനീയറിങ് (റെഗുലര്‍ കോഴ്‌സ്) പാസായവരെ പരിഗണിക്കണം.

പ്രതിദിനം ഒരു എം വി ഐയും ഒരു എ എം വി ഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയിരിക്കും. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ല്‍ കുറവായാല്‍ കുറവ് വരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.

മോടോര്‍ സൈകിള്‍ റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡില്‍തന്നെ നടത്തണം. ഗ്രൗന്‍ഡില്‍ റോഡ് ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ലൈറ്റ് മോടോര്‍ വെഹികിള്‍ വിഭാഗത്തില്‍ ഡ്രൈവിങ് പരീക്ഷ കംപ്യൂടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാകില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍കിങ്, പാരലല്‍ പാര്‍കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാകില്‍ പരിശോധിക്കണം.

ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോടോര്‍ ഡ്രൈവിങ് സ്‌കൂളിന്റെ എല്‍ എം വി വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ടെസ്റ്റ് റെകോഡ് ചെയ്യുന്നതിനായുള്ള ഡാഷ് ബോര്‍ഡ് കാമറയും വെഹികിള്‍ ലൊകേഷന്‍ ട്രാകിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം.

ടെസ്റ്റ് റെകോഡ് ചെയ്ത് മെമറി കാര്‍ഡ് എം വി ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റ ഓഫിസിലെ കംപ്യൂടറിലേക്ക് മാറ്റിയ ശേഷം മെമറി കാര്‍ഡ് തിരികെ നല്‍കേണ്ടതുമാണ്. ഡേറ്റ മൂന്ന് മാസകാലയളവിലേക്ക് ഓഫിസില്‍ സൂക്ഷിക്കണം.

Keywords: Driving test to get stricter in Kerala from May 1, official order out, Thiruvananthapuram, News, Driving Test, License, Order, Driving School, Memory Card, Computer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia