Air India Fined | വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടെര്‍മിനലില്‍ നിന്നും 80 കാരന്‍ വീണുമരിച്ച സംഭവം; എയര്‍ ഇന്‍ഡ്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

 


ന്യൂഡെല്‍ഹി: (KVARTHA) വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചെന്ന സംഭവത്തില്‍ എയര്‍ ഇന്‍ഡ്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). ഫെബ്രുവരി 16-ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോയ 80 വയസ്സുകാരനാണ് വീണുമരിച്ചത്.

സംഭവത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി ജി സി എ എയര്‍ ഇന്‍ഡ്യക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു. വിശദീകരണം വിലയിരുത്തിയതിനുശേഷം എയര്‍ ഇന്‍ഡ്യ കുറ്റംചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്. 1937ലെ എയര്‍ക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ഡിജിസിഎയുടെ കണ്ടെത്തല്‍.

Air India Fined | വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടെര്‍മിനലില്‍ നിന്നും 80 കാരന്‍ വീണുമരിച്ച സംഭവം; എയര്‍ ഇന്‍ഡ്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

മരിച്ച യാത്രക്കാരന്റെ ഭാര്യയ്ക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. കൂടുതല്‍ വീല്‍ചെയറുകള്‍ ആവശ്യമായി വന്നതിനാല്‍ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ അദ്ദേഹത്തോട് കാത്തുനില്‍ക്കുവാന്‍ ജീവനക്കാര്‍ പറഞ്ഞുവെങ്കിലും ഇതിന് തയാറാവാതെ ഭാര്യയോടൊപ്പം നടക്കുകയായിരുന്നുവെന്നാണ് എയര്‍ലൈന്‍ നല്‍കിയ വിശദീകരണം.

എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്‍ഡ്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡി ജി സി എ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രക്കാര്‍ക്ക് ആവശ്യമായത്രയും വീല്‍ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാന കംപനികള്‍ക്കും ഡി ജി സി എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: DGCA levies fine of Rs 30 lakh on Air India for failing to provide adequate wheelchair, New Delhi, News, DGCA, Air India, Fine, Passenger, Dead, Probe, Explanation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia