Criticized | നിങ്ങള്‍ എന്തെഴുതിയാലും ജനങ്ങള്‍ക്ക് വിവേചന ബുദ്ധിയുണ്ട്; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ ഒരു പ്രമുഖ ദിനപത്രം നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ആദിവാസി-ദളിത് വിഭാഗങ്ങളുമായി നടന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. 'മുഖ്യമന്ത്രിയുടെ മുഖാമുഖം: ആളെക്കൂട്ടാന്‍ പെടാപാട്' എന്നാണ് പത്രത്തില്‍ വാര്‍ത്ത നല്‍കിയിരുന്നത്. ആളെക്കൂട്ടാനല്ല ആളെക്കുറക്കാനാണ് പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയില്‍ ആളെക്കൂട്ടാന്‍ പാടുപെടുന്നുവെന്നാണ് ഒരു പ്രമുഖ പത്രം നല്‍കിയ വാര്‍ത്ത.

Criticized | നിങ്ങള്‍ എന്തെഴുതിയാലും ജനങ്ങള്‍ക്ക് വിവേചന ബുദ്ധിയുണ്ട്; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
 
ഒരു ഹാളില്‍ ആളെ കൂട്ടാന്‍ ഒരു പ്രയാസവും ഇല്ലെന്ന് എഴുതിയ ആള്‍ക്കറിയാം. പക്ഷെ അവരെക്കൊണ്ട് മാനേജ്‌മെന്റ് എഴുതിപ്പിക്കുകയാണ്. നിങ്ങള്‍ എന്തെഴുതിയാലും ജനങ്ങള്‍ക്ക് വിവേചന ബുദ്ധിയുണ്ട്. ഇതെല്ലാം എഴുതിയിട്ടും തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പു ഫലം നാം കണ്ടു.

മാധ്യമങ്ങള്‍ക്ക് എതിരെ പറയേണ്ടി വരുന്നത് വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ കാണുന്നത് കൊണ്ടാണ്. നന്നാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കലക്ടര്‍ അരുണ്‍ കെ വിജയന്‍, ആദിവാസി ഊരു മൂപ്പന്‍ ചെറുവയല്‍ രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: CM Pinarayi Vijayan Criticized Media, Kannur, News, Chief Minister, Pinarayi Vijayan, Criticized, Media, Politics, Election Result, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia