Criticized | കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (KVARTHA) കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായാണ് കേന്ദ്ര സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിന് അര്‍ഹതപ്പെട്ട, അവകാശപ്പെട്ട പണം നല്‍കാതെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്രത്തിനുള്ളത്. ജനസാന്ദ്രതക്ക് ആനുപാതികമായ വിഹിതം നമുക്ക് ലഭിക്കുന്നില്ല. ഈ അവകാശങ്ങള്‍ കേരളം നിശ്ചയിച്ചതല്ല. ഭരണഘടനയിലുള്ളതാണ്. ഇത്തരത്തില്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നീക്കാനാണ് സംസ്ഥാന സര്‍കാര്‍ കോടതിയെ സമീപിച്ചത്. അതിനെ ഗൗരവമായി തന്നെ സുപ്രീംകോടതി കണ്ടു.

Criticized | കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടെന്ന് മുഖ്യമന്ത്രി


കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ തമ്മില്‍ ചര്‍ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, ധനമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടും കേരളത്തോടുള്ള നിലപാടില്‍ മാറ്റമുണ്ടായില്ല. കടമെടുക്കല്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ടതാണ്. അതില്‍ പോലും അനാവശ്യമായ നിയന്ത്രണം കൊണ്ടുവന്നു. 

കേരള സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉണ്ടാകരുത് എന്നതാണ് കേന്ദ്ര സര്‍കാരിന്റെ ആഗ്രഹം. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകും. പക്ഷെ അത് ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഗവ. വൊകേഷനല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ പട്ടയ വിതരണം ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

എ ഡി എം കെ നവീന്‍ ബാബു, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ടി എം അജയകുമാര്‍, എല്‍ ആര്‍ ഡെപ്യൂടി കലക്ടര്‍ സിറോഷ് ജോണ്‍, എല്‍ എ ഡെപ്യൂടി കലക്ടര്‍ ഹിമ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം വി ജയരാജന്‍, വെള്ളോറ രാജന്‍, രാഗേഷ് മന്ദമ്പേത്ത്, വി സി വാമനന്‍, ഹമീദ് ചെങ്ങളായി, എം ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: CM Pinarayi Vijayan Criticized Central govt policy, Kannur, News, Chief Minister, Pinarayi Vijayan, Criticized, Central Govt Policy, Politics, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia