Mental Health | എനിക്ക് എന്തെങ്കിലും കുഴപ്പം കാണുന്നോ, മാനസിക പ്രശ്നങ്ങളുണ്ടോ? തിരിച്ചറിയാനുള്ള വഴികൾ ഇതാ!

 


ന്യൂഡെൽഹി: (KVARTHA) ഒരാളുടെ ആരോഗ്യം എന്ന് പറയുന്നത് ശരീരം മാത്രമല്ല മാനസികാരോഗ്യം കൂടി ഉൾപ്പെട്ടതാണ്. രോഗങ്ങൾ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കാറുണ്ട്. ഒരാൾക്ക് മാനസിക രോഗങ്ങൾ ഉണ്ടോയെന്നു എങ്ങനെ തിരിച്ചറിയാം എന്നറിയുന്നത് നല്ലതാണ്. അമിതമായ എക്‌സൈറ്റ്‌മെന്റ് മാനസികരോഗത്തിന്റെ ലക്ഷണം കൂടിയാകാം. അസാധാരണമായ സന്തോഷം, സംസാരം, പ്രവൃത്തി ഇവയൊക്കെ ഇത്തരം സ്വഭാവങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ പെരുമാറ്റത്തില്‍ നിന്നുതന്നെ നമുക്കിത് തിരിച്ചറിയാം. ഉന്മാദം, മാനിയ എന്നെല്ലാം ഇതിനെ പറയാറുണ്ട്.
  
Mental Health | എനിക്ക് എന്തെങ്കിലും കുഴപ്പം കാണുന്നോ, മാനസിക പ്രശ്നങ്ങളുണ്ടോ? തിരിച്ചറിയാനുള്ള വഴികൾ ഇതാ!

സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന തോന്നൽ, ഇല്ലാത്ത കാഴ്ചകൾ കണ്ടു എന്ന തോന്നൽ ഇതൊക്കെ പലർക്കും ഉണ്ടാവാം. മറ്റുള്ളവര്‍ കാണാത്തത് കാണുക, ആരെങ്കിലും തങ്ങളെ പിന്‍തുടരുന്നെ തോന്നല്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേൾക്കുക എല്ലാം മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചന കൂടിയാണ്. ഇത് ചിലപ്പോഴൊക്കെ ചിലര്‍ക്ക് ഉണ്ടാകാമെങ്കിലും സ്ഥിരമായുണ്ടാകുന്നത് മാനസികപ്രശ്‌നം തന്നെയാണ്. ഹാലൂസിനേഷന്‍ എന്നാണ് ഇതിനെ പറയാറ്.

ഡിസോറിയന്റേഷന്‍ എന്ന അവസ്ഥയാണ് സ്ഥലം, സമയം, സന്ദർഭം, എന്നും കൂടെയുള്ള വ്യക്തികൾ ഇവരെയൊക്കെ കുറിച്ച് അറിയാതിരിക്കുക. മറവി ആണെങ്കിലും ഇതും കൂടുതൽ ആകുന്നത് മാനസിക രോഗത്തിന്റെ ലക്ഷണം കൂടിയാണ്. ഇതുപോലെ താന്‍ വലിയ സംഭവമാണ്, തനിക്ക് സാധിക്കാത്തത് ഒന്നുമില്ല, താന്‍ വലിയ ആളാണ് തുടങ്ങിയ ചിന്തകൾ ചിലർക്കുണ്ടാവാം, എന്നാല്‍ ഇതുപോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്നും വരില്ല. ഇതുപോലെ അസുഖങ്ങളെക്കുറിച്ചുള്ള പേടി, തനിക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന ചിന്ത, മറ്റുള്ളവര്‍ക്ക് ചില അസുഖങ്ങള്‍ വന്നാല്‍ തങ്ങള്‍ക്കും വരുമെന്ന ചിന്ത, എത്ര ഡോക്ടര്‍മാരെ കണ്ടാലും രോഗങ്ങള്‍ മാറാത്ത അവസ്ഥ ഇത്തരം ചിന്തകളെല്ലാം മാനസികമായ ആരോഗ്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ്.

നിസാരകാര്യങ്ങൾക്ക് അമിതമായ ഉത്കണ്ഠയുണ്ടാകുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ ടെന്‍ഷന്‍, അകാരണമായ പേടി, ഉൽകണ്ഠ ഇതൊക്കെ ഇത്തരം ആളുകളിൽ കാണാം. ഒരു കാരണവുമില്ലാതെ നിരന്തരമായ സമ്മർദം കാരണം സമാധാനം നഷ്ടപ്പെട്ട നിലയിൽ ജീവിക്കുന്നവർ, അകാരണമായ കരച്ചിൽ, ഒറ്റയ്ക്കിരുന്ന് കരയുക, ഒറ്റയ്ക്ക് ഇരുന്ന് ടെൻഷൻ അടിക്കുക, അമിതമായ ചിന്തയിൽ സങ്കടപ്പെട്ടിരിക്കുക, മറ്റുള്ള ആളുകളുമായി ഇടപെടാൻ ഇഷ്ടപ്പെടാതിരിക്കുക, അനാവശ്യമായ ദേഷ്യം ഇതൊക്കെ അമിതമാവുന്നിടത്തു നമുക്ക് ചിന്തിക്കാവുന്നതാണ് മാനസിക ആരോഗ്യത്തിനു തകരാർ സംഭവിച്ചിട്ടുണ്ടെന്ന്.

നിരന്തരമായ സംശയവും മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. ഭാര്യ ഭർത്താക്കന്മാർക്ക് പരസ്പരം ഉണ്ടാവുന്ന സാധാരണ സംശയം അല്ലാത്ത നിരന്തരമായ സംശയം, അല്ലെങ്കിൽ മറ്റുള്ള ആരെയെങ്കിലും കുട്ടികളെയോ മുതിർന്നവരെയോ അനാവശ്യമായി എല്ലാ കാര്യത്തിലും സംശയം തോന്നുക അതും മാനസിക പ്രശ്നങ്ങളുടെ ഭാഗമാണ്. അമിതായ ചിന്തകൾക്ക് അടിമപ്പെട്ടിരിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം ആളുകൾ ഒറ്റപ്പെട്ട് ഇരിക്കാൻ ആഗ്രഹിക്കും. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്ന് അമിതമായ പല ചിന്തകളിൽ മാനസിക വിഷമം അനുഭവിക്കുന്നതും ഒരു തരം മാനസിക പ്രശ്നങ്ങളുടെ ഭാഗം തന്നെയാണ്. മേൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കോ മറ്റുള്ളവർക്കോ സ്ഥിരമായി കാണുകയാണെങ്കിൽ തീർച്ചയായും രോഗ നിർണയത്തിനോ രോഗം ഉണ്ടെങ്കിൽ ചികിത്സയ്ക്കോ നല്ലൊരു മാനസിക ആരോഗ്യ വിദഗ്ധനെ സമീപിക്കാവുന്നതാണ്.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Check your mental health.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia