Budget | ബജറ്റ്: ക്ഷേമപെൻഷനിൽ വർധനവില്ല; കുടിശിക കൊടുത്ത് തീർക്കും; അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിച്ചില്ല. സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍കാരെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിൽ പ്രതിമാസ പെൻഷൻ 1600 രൂപയാണ്. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Budget | ബജറ്റ്: ക്ഷേമപെൻഷനിൽ വർധനവില്ല; കുടിശിക കൊടുത്ത് തീർക്കും; അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

നിലവില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. മാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതനായി പ്രതിവര്‍ഷം സര്‍കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ്. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍കാരിന്റെ ചില നടപടികള്‍ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു പ്രകടന പത്രികയിലെ എൽഡിഎഫ് വാഗ്ദാനം.

Keywords: News, Malayalam News, Kerala, Budget, Pension, Finance Minister, K.N. Balagopalan, Budget: No increase in welfare pension
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia