Budget | വരുന്നു കെയർ സെന്ററുകൾ! യുവസമൂഹം കൂട്ടത്തോടെ കേരളത്തിന് പുറത്തേക്ക് കുടിയേറുമ്പോൾ മുതിർന്നവരെ നോക്കാൻ ആരുണ്ട്? ബജറ്റിൽ സുപ്രധാന പ്രഖ്യാപനം

 


തിരുവനന്തപുരം: (KVARTHA) മുതിർന്ന പൗരന്മാർക്ക് കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനുമായി യുവാക്കൾ വിദേശത്തേക്ക് കുടിയേറുന്നത് മൂലമുള്ള പ്രധാന സ്ഥിതി വിശേഷം മുതിർന്നവരെ പരിചരിക്കാൻ പ്രൊഡക്ടീവ് ഏജ് ഗ്രൂപിൽ പെട്ടവരുടെ എണ്ണം കുറയുന്നുവെന്നതാണെന്ന് മന്ത്രി പറഞ്ഞു.

Budget | വരുന്നു കെയർ സെന്ററുകൾ! യുവസമൂഹം കൂട്ടത്തോടെ കേരളത്തിന് പുറത്തേക്ക് കുടിയേറുമ്പോൾ മുതിർന്നവരെ നോക്കാൻ ആരുണ്ട്? ബജറ്റിൽ സുപ്രധാന പ്രഖ്യാപനം

കേരള ജനസംഖ്യയുടെ 20 ശതമാനം 60 വയസിന് മുകളിൽ പ്രായമുള്ളവരായി അതിവേഗം മാറും. അവർക്ക് തുണയാകാൻ വലിയൊരു ശതമാനം വീടുകളിലും മക്കൾ ഉൾപെടെയുള്ളവർ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ മുതിർന്നവർക്കും മറ്റുള്ളവരുടെ തുണ വേണ്ടുന്നവർക്കും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയുന്നതിന് വേണ്ട പിന്തുണ നൽകേണ്ടതുണ്ട്.

വിദഗ്ധരായ ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. സമാധാന പൂർണവും പ്രകൃതി സുന്ദരുവുമായ നല്ല കാലാവസ്ഥയുള്ള ഏറെ പ്രദേശങ്ങൾ കേരളത്തിലുണ്ട്. ഇവിടങ്ങളിൽ കെയർ സെന്ററുകൾ സ്ഥാപിച്ച് ആരോഗ്യ പരിചരണവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് ആവിഷ്കരിക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിന് പുറത്ത് നിന്നുള്ള ആളുകൾക്കും വിദേശികൾക്കും ഇത്തരം കേന്ദ്രങ്ങളിൽ പരിചരണം നൽകും. സ്വകാര്യ മേഖലയുടെ പങ്കിളത്തത്തോടെ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കാൻ കഴിയുന്ന ഈ സംരംഭം സംസ്ഥാനത്തിന്റെ സവിശേഷമായൊരു പദ്ധതിയായി മാറും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിശ്രമ ജീവിതത്തിനും പരിചരണത്തിനും വന്നെത്തുന്നവരുടെ കെയർ ഹബായി കേരളം മാറുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വലിയ മുതൽക്കൂട്ടാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Keywords: News, Kerala, Budget, Care Centre, Population, Health Workers, Nurse, Health Care, Protection,   Budget: Care centre for senior citizens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia