Result | രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹിമാചലിൽ അട്ടിമറി; കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിക്ക് ജയം; 9 എംഎൽഎമാർ കൂറുമാറി; അംഗങ്ങളെ തട്ടിക്കൊണ്ട് പോയെന്ന് മുഖ്യമന്ത്രി

 


ഷിംല: (KVARTHA) ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് അപ്രതീക്ഷിത ജയം. കോൺഗ്രസിൻ്റെ അഭിഷേക് മനു സിംഗ്വിയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചപ്പോൾ ടൈ ബ്രേക്കർ റൗണ്ടിൽ മഹാജൻ വിജയിച്ചു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ട്. പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
  
Result | രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹിമാചലിൽ അട്ടിമറി; കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിക്ക് ജയം; 9 എംഎൽഎമാർ കൂറുമാറി; അംഗങ്ങളെ തട്ടിക്കൊണ്ട് പോയെന്ന് മുഖ്യമന്ത്രി

25 എംഎൽഎമാർ മാത്രമുണ്ടായിരുന്നിട്ടും ബിജെപി ജയിച്ചത് കോൺഗ്രസിനെ ഞെട്ടിച്ചു. വോട്ടെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോർട്ട്.

അതേസമയം വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ജോലി പ്രതിപക്ഷ നേതാക്കൾ തടസപ്പെടുത്തുകയാണെന്നും സിആർപിഎഫിൻ്റെയും ഹരിയാന പൊലീസിൻ്റെയും വാഹനവ്യൂഹത്തിൽ 5-6 കോൺഗ്രസ് എംഎൽഎമാരെ കൊണ്ടുപോയെന്നും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സുഖ്വീന്ദർ സിംഗ് സുഖു നേരത്തെ ആരോപിച്ചിരുന്നു.

Keywords: News, News-Malayalam-News, National, National-News, BJP Claims Win In Rajya Sabha Poll In Himachal After Congress Cross-Voting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia