SWISS-TOWER 24/07/2023

Assassination | ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവ് വെടിയേറ്റ് മരിച്ചു; അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ കൂടി കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡിഗഡ്: (KVARTHA) ഇന്‍ഡ്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫേ സിങ് റാഠി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ആക്രമണത്തില്‍ മറ്റു രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണിലായിരുന്നു അപ്രതീക്ഷിത സംഭവം. കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ റാഠിയെയും മറ്റുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ റാഠിയും മറ്റുരണ്ടുപേരും മരിണത്തിന് കീഴടങ്ങി. ഹരിയാന നിയമസഭയിലേക്ക് റാഠി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. രണ്ടുതവണ ബഹാദുര്‍ഗഡ് മുനിസിപല്‍ കൗണ്‍സില്‍ അധ്യക്ഷനുമായിട്ടുണ്ട്.

Assassination | ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവ് വെടിയേറ്റ് മരിച്ചു; അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ കൂടി കൊല്ലപ്പെട്ടു

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് വരികയാണ്. അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും അടുത്ത അനുയായി കാലാ ജഠേഡിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Keywords: News, National, National-News, Police-News, Crime-News, INLD, Haryana News, Unit Chief, Nafe Singh Rathee, Party Worker, Killed, Jhajjar News, Bahadurgarh News, Prominent Political Leader, Indian National Lok Dal, Bahadurgarh: INLD Haryana president Nafe Singh Rathee killed in Jhajjar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia