BAFTA | അടുത്ത ഓസ്‌കറിലും മറ്റ് ചിത്രങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമോ? ബാഫ്റ്റയില്‍ 7 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ഓപന്‍ഹെയ്മര്‍'; പുവര്‍ തിംഗിസിലെ പ്രകടനത്തില്‍ മികച്ച നടിയായി എമ്മ സ്റ്റോണ്‍

 


ന്യൂഡെല്‍ഹി: (KVARTHA) ബാഫ്റ്റയില്‍ മികച്ച ചിത്രമായി ഓപന്‍ഹെയ്മര്‍. മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. മികച്ച നടന്‍ കിലിയന്‍ മര്‍ഫിയും മികച്ച സഹനടന്‍ റോബര്‍ട് ഡൗണി ജൂനിയറുമാണ്. പുവര്‍ തിംഗിസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോണ്‍ നേടി.

ആറ്റം ബോംബുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട് ഓപണ്‍ഹൈമറുടെ ബയോപിക്കായ ഓപന്‍ഹെയ്മര്‍ സിനിമ മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കരസ്ഥമാക്കിയത്. ഒരു ബില്യണില്‍ കൂടുതല്‍ കളക്ഷന്‍ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപന്‍ഹെയ്മര്‍ ഗോള്‍ഡന്‍ ഗ്ലോബ്സ്, ക്രിടിക്സ് ചോയ്സ് അവാര്‍ഡ് എന്നിവിടങ്ങളില്‍ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും താരമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്‌കറിലും ഈ ചിത്രം മറ്റ് സിനിമകള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പായി.

മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങളുമായി പുവര്‍ തിംഗ്‌സാണ് ഓപന്‍ഹെയ്മറിന്റെ തൊട്ട് പിന്നില്‍. കിലിയന്‍ മര്‍ഫിയുടെ ആദ്യ ബാഫ്റ്റ പുരസ്‌കാരമാണ് ഇത്. പുരസ്‌കാര വേദിയില്‍ താരം സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്‌കാരമാണിത്.

ഹാല്‍ഡോവേര്‍സിലെ പ്രകടനത്തില്‍ ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ദ ഹാള്‍ഡോവേഴ്സും മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ദ സോണ്‍ ഓഫ് ഇന്ററസ്റ്റുമാണ് ഒന്നിലധികം പുരസ്‌കാരങ്ങള്‍ നേടിയ മറ്റ് സിനിമകള്‍.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ബോക്സ് ഓഫീസ് നിറഞ്ഞോടിയ ബാര്‍ബിക്ക് ബാഫ്തയില്‍ ഒരു പുരസ്‌കാരവും നേടാന്‍ സാധിച്ചിട്ടില്ല. ഗ്ലോബന്‍ ഗോള്‍ഡന്‍ പുരസ്‌കാരത്തില്‍ ഈ വര്‍ഷത്തെ ബോക്സ് ഓഫീസ് അചീവ്മെന്റ് ബാര്‍ബിക്കായിരുന്നു.

30 വര്‍ഷമായി പാര്‍കിന്‍സണ്‍സ് രോഗബാധിതനായ മൈകിള്‍ ജെ ബോക്സിന്റെ സാന്നിധ്യമായിരുന്നു ബാഫ്ത വേദിയെ വ്യത്യസ്തമാക്കിയത്. മികച്ച സിനിമ പ്രഖ്യാപിക്കാന്‍ വേണ്ടിയായിരുന്നു 62 വയസുകാരനായ ബോക്സ് ബാഫ്തയിലേക്ക് ക്ഷണിക്കപ്പെട്ടത്.

BAFTA | അടുത്ത ഓസ്‌കറിലും മറ്റ് ചിത്രങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമോ? ബാഫ്റ്റയില്‍ 7 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ഓപന്‍ഹെയ്മര്‍'; പുവര്‍ തിംഗിസിലെ പ്രകടനത്തില്‍ മികച്ച നടിയായി എമ്മ സ്റ്റോണ്‍

രണ്ടാം ലോകമഹാ യുദ്ധ കാലത്ത് ഓഷ് വിട്സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ കാംപ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് ആണ് തിരഞ്ഞെടുക്കപ്പെട്ട മികച്ച ബ്രിടീഷ് സിനിമ. യാവോ മിയാസാക്കിയുടെ ദ ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപനീസ് സിനിമയായി. കോര്‍ട് റൂം സിനിമയായി ഏറെ ശ്രദ്ധിക്കപ്പെട്ട അനാടമി ഓഫ് എ ഫോളും അമേരികന്‍ ഫിക്ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

Keywords: News, National, National-News, Top-Headlines, Cinema, BAFTA, Awards, Full Winners, Oppenheimer, Dominance, 7 Trophies, Cillian Murphy, Emma Stone, Oscar, BAFTA Awards 2024 Full Winners: Oppenheimer dominance continues with 7 trophies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia