SWISS-TOWER 24/07/2023

Bizzare! | ഡോക്ടർമാർ പോലും ഞെട്ടി; ലൈംഗിക സുഖം ലഭിക്കാൻ ലിംഗത്തിൽ 3 ബാറ്ററികൾ കയറ്റി; 73 കാരന് സംഭവിച്ചത്

 


ADVERTISEMENT

സിഡ്‌നി: (KVARTHA) ഓസ്‌ട്രേലിയയിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്ത്. ലൈംഗിക സുഖം ലഭിക്കാൻ 73 വയസുള്ള ഒരാൾ ലിംഗത്തിൽ ബട്ടണിൻ്റെ വലിപ്പമുള്ള ബാറ്ററികൾ കയറ്റിയതായി റിപ്പോർട്ട്. എന്നാൽ പിന്നീട് അത് നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ നില വഷളായി. ഒരു ദിവസം മുഴുവൻ വേദന സഹിച്ചു. സ്വകാര്യഭാഗങ്ങളിൽ നീർവീക്കമുണ്ടായി. ഒടുവിൽ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ അദ്ദേഹത്തിന് പുതുജീവൻ നൽകി.
 
Bizzare! | ഡോക്ടർമാർ പോലും ഞെട്ടി; ലൈംഗിക സുഖം ലഭിക്കാൻ ലിംഗത്തിൽ 3 ബാറ്ററികൾ കയറ്റി; 73 കാരന് സംഭവിച്ചത്

ഇത്തരമൊരു സംഭവം ഓസ്‌ട്രേലിയയിൽ ആദ്യമായതിനാൽ, ഇതിനെക്കുറിച്ചുള്ള മെഡിക്കൽ പഠനം യൂറോളജി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്തായത്. രോഗിയുടെ പേര് പഠനത്തിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ലൈംഗികസുഖം ലഭിക്കാൻ ഇയാൾ ചെയ്തതെന്താണെന്ന് പറഞ്ഞിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 73 കാരനായ വയോധികൻ ലൈംഗിക സംതൃപ്തിക്കായി തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ വ്യത്യസ്തമായ കാര്യങ്ങൾ വയ്ക്കാറുണ്ടായിരുന്നു.

ഒരു ദിവസം, വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ, തൻ്റെ ലിംഗത്തിൽ ബട്ടൺ വലിപ്പമുള്ള ബാറ്ററികൾ തിരുകുകയായിരുന്നു. എന്നാൽ പിന്നീട് അവ നീക്കം ചെയ്യാൻ കഴിയാതെ 24 മണിക്കൂറോളം വേദന സഹിച്ചു. തുടർന്ന് ഡോക്ടർമാരുടെ സഹായം തേടി. അപ്പോഴേക്കും മൂത്രമൊഴിക്കൽ നിലച്ചിരുന്നു. ഇയാളുടെ ഗുരുതരാവസ്ഥ കണ്ട ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നടത്തി കറുത്ത വയർ പോലുള്ള വസ്തുക്കളിൽ പൊതിഞ്ഞ ബാറ്ററി പുറത്തെടുത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികൻ അപകടനില തരണം ചെയ്‌തെങ്കിലും പ്രശ്‌നങ്ങൾ കുറഞ്ഞില്ല. 10 ദിവസത്തോളം ലിംഗം വീർത്തിരുന്നു. ലിംഗത്തിൽ നിന്ന് വിചിത്രമായ ചില ദ്രാവകങ്ങളും വന്നുകൊണ്ടിരുന്നു. ഇതേത്തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി. ലിംഗത്തിൻ്റെ തൊലിയിൽ മുറിവുണ്ടാക്കിയതായി ഗവേഷകർ പറഞ്ഞു. ഇതിന് ശേഷം പഴുപ്പ് മുഴുവൻ പുറത്തേക്ക് വന്നു.

പഠനം അനുസരിച്ച്, വ്യക്തിക്ക് നെക്രോസിസ് ഉണ്ടാകുമോ എന്ന് ഡോക്ടർമാർ ഭയപ്പെട്ടു, അത് സത്യമായി മാറി. ആത്യന്തികമായി, ചികിത്സയ്ക്കായി ഡോക്ടർമാർക്ക് മൂത്രനാളിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു. ഇപ്പോൾ ലിംഗം പൂർവ സ്ഥിതിയിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആറ് മാസം നീണ്ടുനിൽക്കുന്ന പ്രക്രിയ സങ്കീർണമാണെന്ന് അവർ വ്യക്തമാക്കി.

Keywords: Malayalam-News, World, World-News, Surgery, Australia, Bizarre, Batteries, Australian man inserts batteries, undergoes surgery.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia