Labor Rule | ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ജോലിക്ക് പ്രേരിപ്പിച്ചാൽ മേലധികാരിക്ക് ശിക്ഷ! ജീവനക്കാരന് കോളുകൾക്കും മെയിലുകൾക്കും മറുപടി നൽകേണ്ടതില്ല; പുതിയ നിയമവുമായി ഈ രാജ്യം; നേട്ടം ഇന്ത്യക്കാർക്കും

 


സിഡ്‌നി: (KVARTHA)  ഓഫീസിൽ നിന്ന് വന്ന ശേഷവും ചിലർക്ക് ഓഫീസ് ജോലികളിൽ മുഴുകേണ്ടി വരാറുണ്ട്. ഫോൺ കോളുകൾക്ക് മറുപടി നൽകുക, ഇ-മെയിലുകൾക്ക് മറുപടി നൽകുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. ഇക്കാര്യങ്ങൾ ജീവനക്കാരുടെ ഇടയിൽ സമ്മർദം വർധിപ്പിക്കുകയും അവരുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് ലോകമെമ്പാടും നടത്തിയ നിരവധി ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 

Labor Rule |  ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ജോലിക്ക് പ്രേരിപ്പിച്ചാൽ മേലധികാരിക്ക് ശിക്ഷ! ജീവനക്കാരന് കോളുകൾക്കും മെയിലുകൾക്കും മറുപടി നൽകേണ്ടതില്ല; പുതിയ നിയമവുമായി ഈ രാജ്യം; നേട്ടം ഇന്ത്യക്കാർക്കും

പുതിയ നിയമവുമായി ഓസ്‌ട്രേലിയ

ജോലി സമയം കഴിഞ്ഞതിന് ശേഷം ഓഫീസ് ജോലിയിൽ നിന്ന് ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനും ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഓസ്‌ട്രേലിയയിൽ പുതിയൊരു നിയമം (Right to Disconnect) കൊണ്ട് വരികയാണ് ഇപ്പോൾ. തൊഴിൽ മന്ത്രി ടോണി ബർക്ക് ഈ ബില്ലിൻ്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ പാർലമെൻ്റിൽ അവതരിപ്പിക്കും.

നിയമപ്രകാരം, ജോലി സമയം അവസാനിച്ചതിന് ശേഷം, ജീവനക്കാരന് ഉടമയുടെ കോളുകളോടോ മറ്റ് ഇ-മെയിലുകളോട് പ്രതികരിക്കേണ്ടതോ ആവശ്യമില്ല. കൂടാതെ ഒരു ജോലിയും ചെയ്യാൻ ജീവനക്കാരനെ നിർബന്ധിക്കാനും കഴിയില്ല. ജീവനക്കാരനെ ജോലിക്ക് പ്രേരിപ്പിച്ചാൽ, ഉടമയ്‌ക്കെതിരെ പിഴ ചുമത്തും. ഈ പിഴയുടെ തുക സമിതി തീരുമാനിക്കും. മേലധികാരിക്കെതിരെ പരാതി നൽകാനും ജീവനക്കാരന് സാധിക്കും.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഓസ്‌ട്രേലിയയിലെ സാമൂഹിക, ജീവനക്കാരുടെ സംഘടനകൾ വളരെക്കാലമായി രാജ്യത്തെ തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയയിലെ 'മുതലാളി സംസ്‌കാരം' മെച്ചപ്പെടുത്തണമെന്നും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിലേക്ക് മുന്നേറണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇത് കണക്കിലെടുത്താണ് സർക്കാർ പുതിയ ബില്ലിന് രൂപം നൽകിയത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും ഈ ബില്ലിനെ പിന്തുണക്കുന്നുവെന്നതിനാൽ ഉടൻ നിയമമായി വരുമെന്നാണ് കരുതുന്നത്.

ഇന്ത്യക്കാർക്കും നേട്ടം

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ ജനസംഖ്യ അതിവേഗം വളരുകയാണ്. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരുടെ ജനസംഖ്യ 2016 മുതൽ ഏകദേശം 48 ശതമാനം വർദ്ധിച്ചു. ഏറ്റവും പുതിയ സെൻസസ് അനുസരിച്ച്, 2021 ജൂൺ ഒന്നിന് രാജ്യത്ത് 6,73,352 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളും തൊഴിൽ ചെയ്യുന്നവരുമാണ്. അതിനാൽ തന്നെ രാജ്യത്ത് അവതരിപ്പിക്കുന്ന പുതിയ ബില്ലിന്റെ നേട്ടം പ്രവാസി ഇന്ത്യക്കാർക്കും ലഭിക്കും.

Keywords: Australia, Jobs, World, India, Sydney, India, Office, Phone, Calls, E-mail, Health, Right to Disconnect, Parliament, Bill, Australian Bureau of Statistics, Students, Census, Australia Aims to Give Employees the Right to Disconnect.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia