SWISS-TOWER 24/07/2023

Retired Seamen | 'തുച്ഛമായ തുക നല്‍കാന്‍ തീരുമാനിച്ചത് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രഹസനം'; വിരമിച്ച കപ്പല്‍ ജീവനക്കാരെ കേന്ദ്ര സര്‍കാര്‍ അവഗണിക്കുന്നുവെന്ന് ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) വിരമിച്ച അരലക്ഷത്തോളം വരുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡെല്‍ഹിയില്‍ കേന്ദ്ര - കപ്പല്‍ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഓള്‍ കേരള സീമെന്‍സ് അസോ. ഭാരവാഹികള്‍ നാല് ലക്ഷം രൂപ ഒരാള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെറും 25,000 രൂപ മാത്രമാണ് അനുവദിക്കാന്‍ തയ്യാറായത്. തികച്ചും തുച്ഛമായ തുക വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കേന്ദ്ര ഷിപിങ് മന്ത്രാലയത്തിന്റെ തീരുമാനം തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രഹസനമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

ഈ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കേന്ദ്ര സര്‍കാര്‍ കാണിക്കുന്നത്. വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിമാസ എം ഇ എം എ എന്ന സ്‌കീം നിര്‍ത്തലാക്കിയിട്ട് അഞ്ച് വര്‍ഷത്തിലധികമായെന്ന് ഭാരവാഹികള്‍ ചുണ്ടിക്കാട്ടി. സീ ഫൈറേഴ്‌സ് വെല്‍ഫെയര്‍ തുക സൊസെറ്റിക്ക് കപ്പല്‍ കംപനികള്‍ നല്‍കുന്ന 60 കോടിയോളം രൂപ വാര്‍ഷിക തുക ലഭിക്കുന്നത് ഉപയോഗിച്ച് വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ അനുകൂല്യങ്ങള്‍ നടപ്പിലാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Retired Seamen | 'തുച്ഛമായ തുക നല്‍കാന്‍ തീരുമാനിച്ചത് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രഹസനം'; വിരമിച്ച കപ്പല്‍ ജീവനക്കാരെ കേന്ദ്ര സര്‍കാര്‍ അവഗണിക്കുന്നുവെന്ന് ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരള സീമെന്‍സ് അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി സലീം പറമ്പത്ത്, ടി ടി ഭാസ്‌കരന്‍, ടി കെ രാമചന്ദ്രന്‍, പങ്കജം ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, All Kerala Seamen's Association, Central Government, Ignore, Retired, Seamen, Kannur News, Press Meet, All Kerala Seamen's Association says that central government ignoring retired seamen.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia