Arrested | വസ്തു തരം മാറ്റുന്നതിന് കൈക്കൂലി; 5000 രൂപയുമായി ആലപ്പുഴയില്‍ 2 വിലേജ് ഉദ്യോഗസ്ഥര്‍ പിടിയില്‍

 


ആലപ്പുഴ: (KVARTHA) 5000 രൂപ കൈക്കൂലി പണവുമായി ആലപ്പുഴ പുന്നപ്രയിലെ രണ്ട് വിലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായില്ല.

പുന്നപ്രയിലെ വിലേജ് അസിസ്റ്റന്റ് എംസി വിനോദ് (47), ഫീല്‍ഡ് അസിസ്റ്റന്റ് ബി അശോകന്‍ (55) എന്നിവരാണ് ആലപ്പുഴ റേന്‍ജ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. വസ്തു തരം മാറ്റുന്നതിനുള്ള അപേക്ഷ ആര്‍ഡിഒ ഓഫീസിലേക്ക് അയക്കുന്നതിന് പുന്നപ്ര സ്വദേശിയായ ഒരു വീട്ടുടമയില്‍നിന്ന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി.

കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടുടമ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷയുമായി വിലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭൂമിയുടെ അളവെടുക്കാന്‍ രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി.

അപേക്ഷ ആര്‍ ഡി ഒ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടോക്ക് പെട്ടെന്ന് അയക്കണമെങ്കില്‍ 5000 രൂപ തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇതിന് തയ്യാറാവാത്ത് വീട്ടുടമ വിജിലന്‍സ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു.

Arrested | വസ്തു തരം മാറ്റുന്നതിന് കൈക്കൂലി; 5000 രൂപയുമായി ആലപ്പുഴയില്‍ 2 വിലേജ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ശേഷം ഞായറാഴ്ച ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ്ച പണം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് വിജിലന്‍സ് പരാതിക്കാരന് നല്‍കിയ പണം വിലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ കാത്തിരുന്ന അധികൃതര്‍ ഇവരെ കയ്യോടെ പിടികൂടുകായിരുന്നു. ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍. പ്രതികളെ ബുധനാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Keywords: News, Kerala, Kerala-News, Alappuzha-News, Alappuzha News, Village Officers, Arrested, Bribery Case, Vigilance, Alappuzha: Two village officers arrested in bribery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia