NCP | പാർട്ടി സ്ഥാപിച്ചയാൾ പുറത്ത്! അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; പേരും ചിഹ്നവും ഉപയോഗിക്കാം; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശരദ് പവാറിന് വൻ തിരിച്ചടി

 


ന്യൂഡെൽഹി: (KVARTHA) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) അവകാശങ്ങൾ സംബന്ധിച്ച തർക്കത്തിൽ അജിത് പവാർ വിഭാഗത്തിന് വിജയം. അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആറ് മാസത്തിലേറെയായി 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് തീരുമാനം. ഇനി അജിത് പവാർ വിഭാഗത്തിന് പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കാം.
  
NCP | പാർട്ടി സ്ഥാപിച്ചയാൾ പുറത്ത്! അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; പേരും ചിഹ്നവും ഉപയോഗിക്കാം; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശരദ് പവാറിന് വൻ തിരിച്ചടി

കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ് അജിത് പവാറും അനുയായികളും എൻസിപി പിളർത്തി ബിജെപി - ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം സർക്കാരിൽ ചേർന്നത്. അതിനുശേഷം, ഇരുവിഭാഗങ്ങളും പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടുകയും എതിർപക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയും ചെയ്തിരുന്നു.

1999 ജൂൺ 10നാണ് ശരദ് പവാർ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് എൻസിപി രൂപീകരിച്ചത്. ശരദ് പവാറിൻ്റെ അനന്തരവനാണ് അജിത് പവാർ. രൂപീകരണം മുതൽ പാർട്ടിക്കൊപ്പമായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം പാർട്ടിയിൽ പിളർപ്പ് ഉണ്ടാവുകയായിരുന്നു.

Keywords:  News, News-Malayalam-News, National, National-News, Ajit Pawar's faction is real Nationalist Congress Party: Election Commission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia