Follow KVARTHA on Google news Follow Us!
ad

Budget | വിദ്യാർഥികൾക്ക് സന്തോഷ വാർത്ത: ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയാൽ ഓക്സഫോർഡ് യൂനിവേഴ്സിറ്റിയിൽ പി എച് ഡിക്ക് ചേരാം; പ്രത്യേക സ്‌കോളർഷിപും; ബജറ്റിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ പ്രഖ്യാപനങ്ങൾ

സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു Budget, Education, കേരള വാർത്തകൾ,
തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി അകാഡമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്‌പെസിഫിക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

After graduating from Digital University, you can join Oxford University for Ph.D

ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയാൽ ഓക്സഫോർഡ് യൂനിവേഴ്സിറ്റിയിൽ പി എച് ഡിക്ക് ചേരാമെന്നതാണ് പദ്ധതിയുടെ സവിശേഷത. ഇത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വലിയ അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ

ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ തുടങ്ങും. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു. നൊബേല്‍ സമ്മാന ജേതാവും ഗ്രാഫീന്റെ ഉപജ്ഞാതാവുമായ സാര്‍ ആന്ദ്രെ ഗെയിം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ വിസിറ്റിങ് പ്രൊഫസറായി ചേര്‍ന്നത് നേട്ടമാണെന്നും ബാലഗോപാല്‍ പറഞ്ഞു.

എപിജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.

Keywords: News, Kerala, Budget, Education, Students, Digital University, Oxford University,  After graduating from Digital University, you can join Oxford University for Ph.D.
< !- START disable copy paste -->

Post a Comment