CCTV | ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കി

 


ന്യൂഡെല്‍ഹി: (KVARTHA) എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ (CCTV) നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത തീയതി മുതല്‍ മൂന്ന് മാസത്തിനകം ഈ വ്യവസ്ഥ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്നു സംസ്ഥാന ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ലുവിന്റെ ഉത്തരവില്‍ പറയുന്നു.

CCTV | ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കി

ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന നിയമത്തിൽ നേരത്തെ തന്നെ ഈ വ്യവസ്ഥയുണ്ടെന്നും ചില സ്‌കൂള്‍ വാനുകളില്‍ ഇങ്ങനെ നിരക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ഗതാഗത ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വാനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധിയാണ് നിലവിലെ വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കും. നിര്‍ദിഷ്ട കേന്ദ്രീകൃത വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാണ് ഈ നീക്കം.

സംസ്ഥാനത്ത് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (VLTS) നടപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് ഒരു സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുകയാണ് ഏജന്‍സിയുടെ ചുമതല. ഡെല്‍ഹിയില്‍ ബസില്‍ വച്ച് യുവതി ക്രൂരപീഢനത്തിനിരയായി കൊല്ലപ്പെട്ടതു പോലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് അധികൃതർ പറയുന്നു.

ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഇലക്ട്രിക്-റിക്ഷകള്‍ എന്നിവ ഒഴികെയുള്ള എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിക്കും. ഇതിലൂടെ ഈ വാഹനങ്ങളുടെ എവിടെയുണ്ടെന്നു തിരിച്ചറിയാനും നിരീക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (Mo-RTH) നിര്‍ദേശപ്രകാരമാണ് ഗതാഗത വകുപ്പിന്റെ നടപടി.

Keywords: News, National, New Delhi, CCTV, UP Govt, Camera, School Van,, Vehicle Location tracking System,  Yogi Govt Makes CCTV Cameras Mandatory In All UP School Vans.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia