SWISS-TOWER 24/07/2023

Inside Akshata Kit | രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കിറ്റിൽ എന്താണുള്ളത്? അറിയാം വിശദമായി

 


ADVERTISEMENT

അയോധ്യ: (KVARTHA) ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, രാജ്യവ്യാപകമായി അതിഥികൾക്കായി 7,000 പ്രത്യേക ക്ഷണ കാർഡുകൾ അയയ്ക്കുന്നുണ്ട് അധികൃതർ. 'ജീവിതത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരം' എന്ന് വിശേഷിപ്പിച്ചിട്ടുള്ള ക്ഷണം, തിരഞ്ഞെടുത്ത വിവിഐപികൾക്കാണ് നൽകുന്നത്.
Aster mims 04/11/2022

Inside Akshata Kit | രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കിറ്റിൽ എന്താണുള്ളത്? അറിയാം വിശദമായി

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ അയോധ്യയിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ആത്മീയ നേതാക്കളും വിശ്വാസികളും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ആചാരങ്ങൾ, പ്രാർത്ഥനകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

ക്ഷണ കാർഡ് കിറ്റിൽ എന്താണ്?

ക്ഷണ കാർഡുകളിൽ രാമക്ഷേത്രത്തിന്റെയും രാം ലല്ലയുടെയും ഗംഭീരമായ ചിത്രമുണ്ട്. ഈ ചിത്രത്തിന് താഴെ, 'അയോധ്യ', 'ശ്രീ രാം ധാം' എന്നിവ പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തീയതിയും മറ്റ് വിവരങ്ങളും കാർഡുകളിൽ അച്ചടിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ ശുഭ മുഹൂർത്തം (ഉച്ചയ്ക്ക് 12:20 ആണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുകയെന്നും കാർഡുകളിൽ പറയുന്നു. അകത്തെ പ്രധാന ക്ഷണപത്രികയിൽ ക്ഷേത്രത്തിന്റെ ചിത്രങ്ങളും ശ്രീരാമന്റെ ആലങ്കാരിക ചിത്രവും കാണാം. കാർഡുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. കാർഡിന്റെ അടുത്ത പേജിൽ രാമക്ഷേത്രത്തിനായി നടന്ന സമരങ്ങളും പരാമർശിക്കുന്നുണ്ട്.

'മെമ്മോയർ ഓഫ് ഓണർ' എന്ന പേരിൽ ഒരു പ്രത്യേക ബുക്ക്‌ലെറ്റ് ക്ഷണത്തോടൊപ്പമുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളുടെ ചരിത്രമാണ് ഈ ലഘുലേഖ പറയുന്നത്. ദേവ്രഹ ബാബ ജി മഹാരാജ്, അഭിരാം ദാസ്, പരമഹൻസ് രാമചന്ദ്രദാസ്, 1949-50ൽ അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ കെ നായർ, താക്കൂർ ഗുരുദത്ത് സിംഗ്: രാജേന്ദ്ര സിംഗ് 'രജ്ജു ഭയ്യ', അശോക് സിംഗാൽ എന്നിവരുൾപ്പെടെയുള്ളവരുടെ ഛായാചിത്രങ്ങൾക്കൊപ്പമാണ് വിവരണം.

സമ്മാനങ്ങൾ

ക്ഷണിക്കപ്പെട്ടവർക്ക് സമ്മാനവും ഒപ്പം നൽകുന്നു. ഇതിൽ രണ്ട് പെട്ടികൾ കാണാം. ആദ്യത്തെ പെട്ടിയിൽ 100 ​​ഗ്രാം സ്പെഷ്യൽ മോത്തിച്ചൂര്‍ലഡുവും തുളസി ഇലയും അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ പെട്ടിയിൽ ഉത്ഖനന വേളയിൽ കണ്ടെടുത്ത മണ്ണും സരയൂ നദിയിലെ വെള്ളവും മതഗ്രന്ഥവുമാണുള്ളത്.

Keywords: News, Malayalam News,  Ayodhya, Ram Mandir, Pran Pratishtha, Prayer, Inaguration, What’s Inside Ayodhya Ram Mandir Invitation Kit?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia