Eating Apples | ദിവസവും ഒരു ആപിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്താം; ഔഷധഗുണങ്ങളുടെ കലവറയാണ് ഈ ഫലം; ഗുണങ്ങള്‍ ഏറെ

 


തിരുവനന്തപുരം: (KVARTHA) ആപിള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫലമാണ്. എന്നാല്‍ ആപിള്‍ കഴിക്കുന്നതുകൊണ്ട് ശരീരത്തിന് എന്താണ് പ്രയോജനം എന്നതിനെ കുറിച്ച് അറിയാമോ. ദിവസവും ആപിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നൊരു ചൊല്ല് തന്നെയുണ്ട്. ഔഷധഗുണങ്ങളുടെ കലവറയായ ആപിളിന് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല, നിരവധി രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Eating Apples | ദിവസവും ഒരു ആപിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്താം; ഔഷധഗുണങ്ങളുടെ കലവറയാണ് ഈ ഫലം; ഗുണങ്ങള്‍ ഏറെ
 

ദിവസവും ഒരു ആപിള്‍ കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് അറിയാം:

* കാഴ്ചയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. വിറ്റാമിന്‍-എ, ഫ്ളേവനോയിഡ്സ്, ആന്റി ഓക്സിഡ്ന്റുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഗ്ലൂകോമ ഉള്‍പെടെയുള്ള നേത്രരോഗങ്ങളെ അകറ്റിനിര്‍ത്തുന്നു.

* ആപിളില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമികലുകളും പോളിഫിനോളുകളും ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. ആസ്ത്മയുള്ളവര്‍ക്ക് ആശ്വാസം പകരാനും ഇത് കഴിക്കുന്നത് ഉപകരിക്കും.

* ഒരു ആപിളില്‍ 26 ഗ്രാമോളം പ്രോടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. കൂടാതെ 81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബര്‍, ഇതിന് പുറമെ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

* ദിവസവും ഒരു ആപിള്‍ കഴിക്കുന്നയാള്‍ക്ക് എനര്‍ജിയെ പറ്റിയുള്ള ആശങ്ക വേണ്ട. കാരണം മികച്ച എനര്‍ജി ബൂസ്റ്ററാണ് ആപിള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂകോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് എനര്‍ജി തരുന്നത്.

* വയറ് വൃത്തിയായി സൂക്ഷിക്കാന്‍ ഉതകുന്നു. ആപിളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതു വഴി ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നു. ഒപ്പം വയറ്റിലെത്തുന്ന വിഷാംശങ്ങളെ പുറന്തുള്ളുകയും ചെയ്യുന്നു.

* വിളര്‍ച തടയാന്‍ ഫലപ്രദം. അയേണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് വിളര്‍ച വരാതിരിക്കാന്‍ ആപിള്‍ കഴിക്കണമെന്ന് പറയുന്നത്.

* മികച്ച രോഗപ്രതിരോധ ശേഷി നേടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍-സി, ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നത്. ഇതോടെ പല തരത്തിലുള്ള അണുബാധകള്‍ക്കുള്ള സാധ്യതയും ഗണ്യമായി കുറയുന്നു.

Keywords: What are the health benefits of having an Apple?, Thiruvananthapuram, News, Apple, Health, Health Tips, Fruits, Doctors, Fiber, Digestion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia