Black Tea Benifits | കട്ടന്‍ ചായ കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാം; കാന്‍സറിനെ പോലും പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം

 


കൊച്ചി: (KVARTHA) കട്ടന്‍ ചായ (Black Tea) എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിച്ചില്ലെങ്കില്‍ തലവേദന (Headache) എടുക്കുന്നവരും ഉണ്ട്. സാധാരണക്കാരുടെ ചായയാണ് കട്ടന്‍ ചായ എന്ന് പറയാറുണ്ടെങ്കിലും മിക്കവാറും എല്ലാവരും കട്ടന്‍ ചായയെ ഇഷ്ടപ്പെടുന്നവരാണ്.


Black Tea Benifits | കട്ടന്‍ ചായ കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാം; കാന്‍സറിനെ പോലും പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം
ഈ കട്ടന്‍ ചായയില്‍ ശരീരത്തിന് ഉന്‍മേഷവും ഊര്‍ജവുമൊക്കെ നല്‍കുന്ന ചില ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

* ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി (Immunity) വര്‍ധിപ്പിക്കുന്നു.

* കട്ടന്‍ചായയിലെ ഫ്‌ളൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്.

* ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ (Heart Attack) ചെറുക്കാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ് ളാവൊനോയ്ഡ്‌സ് എന്ന ആന്റി ഓക്‌സിഡന്റാണ് ഇതിന് സഹായകമാകുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ എന്നും പഠനങ്ങള്‍ പറയുന്നു.

  
Black Tea Benifits | കട്ടന്‍ ചായ കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാം; കാന്‍സറിനെ പോലും പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം



* വിവിധതരം കാന്‍സറുകള്‍ (Cancer) പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്‌ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെചിന്‍സ് തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാനും കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്.

* സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകുമെന്നും എന്നാല്‍ കട്ടന്‍ ചായ കുടിക്കുമ്പോള്‍ പഞ്ചസാര അധികം ഇടരുതെന്നും വിദഗ്ധര്‍ പറയുന്നു.

* കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.

*കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

* കട്ടന്‍ ചായ കുടിച്ചാല്‍ ക്ഷോഭമില്ലാതാകുമെന്നും പഠനം.

*ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമികല്‍സ് അസ്ഥികളുടെ ആരോഗ്യത്തിനും ഉത്തമം.

* ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

Keywords:  What are the health benefits of black tea?, Kochi, News, Black Tea, Health, Cancer, Sugar, DNA, Health Tips, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia