SWISS-TOWER 24/07/2023

Pediculosis? | പേന്‍ ശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലേ? ഒഴിവാക്കാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍

 


ADVERTISEMENT

കൊച്ചി: (KVARTHA) പേനും മുടിയിഴകളിലെ ഈരുമെല്ലാം തന്നെ പ്രധാനമായും സ്ത്രീകളെയും കുട്ടികളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടിയേയും മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ ഒന്നുമാണ് ഇത്.

പുറത്തുപോകുമ്പോഴാണ് പേന്‍ ഒരു ശല്യമായി തോന്നാറുള്ളത്. കാരണം തലയില്‍ പേന്‍ അധികമായാല്‍ അത് പൊങ്ങി നില്‍ക്കും. ഇത് മറ്റുള്ളവര്‍ കാണാനിടയാകുന്നു. പേന്‍ മാത്രമല്ല, ചിലരില്‍ മുടി ഇഴകളില്‍ ഈര് എടുത്തുകാണിക്കാറുമുണ്ട്.

Pediculosis? | പേന്‍ ശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലേ? ഒഴിവാക്കാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍
 

ശിരോചര്‍മത്തില്‍ പറ്റിപ്പിടിച്ച് വളരുന്ന ഈ ചെറുജീവികള്‍ കഠിനമായ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കുന്ന ഒന്നാണ്. ചിലപ്പോള്‍ ഇവയുടെ ശല്യം അധികമായി ശിരോചര്‍മത്തില്‍ മുറിവുകളും, ചര്‍മത്തില്‍ തടിപ്പും തിണര്‍പ്പുകളുമെല്ലാം ഉണ്ടാക്കും. ചര്‍മത്തില്‍ അലര്‍ജിയ്ക്കു പോലും ഇവ കാരണമാകും. പൂര്‍ണമായും മുടിയില്‍ നിന്നും നീക്കിയില്ലെങ്കില്‍ ഇവ വീണ്ടും ഇരട്ടിയ്ക്കും.

ശരീരത്തിലെ വൃത്തിക്കുറവും മറ്റുള്ളവരില്‍ നിന്ന് പടരുന്നതുമാണ് പേന്‍ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. കുട്ടികളിലാണ് എളുപ്പത്തില്‍ പേന്‍ ഉണ്ടാകുന്നത്. എന്നാല്‍ വിഷമിക്കേണ്ടതില്ല, പേനിനെ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ ഉണ്ട്. അവയെ കുറിച്ചറിയാം..

*പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ചതാണ് 'തുളസി'. പേന്‍ ശല്യം ഉള്ളവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം കുറയും.

*ചെമ്പരത്തിയിലയെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരനും പേന്‍ ശല്യവും കുറയ്ക്കാന്‍ സഹായിക്കും.

*പാചകത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണ് 'എള്ളെണ്ണ'. എള്ളെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

*പേന്‍ ഇല്ലാതാക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് അടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു.

* ആര്യവേപ്പില പോലുള്ള ഔഷധ സസ്യങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം തലയില്‍ ഒഴിക്കുന്നത് നല്ലതാണ്.

*നനഞ്ഞ മുടി ചീകുകയെന്നതാണ് മറ്റൊരു വഴി. ഇത് പരമ്പരാഗതമായി ആളുകള്‍ പരീക്ഷിക്കുന്ന ഒന്നാണ്. മുടി നനച്ച ശേഷം കണ്ടീഷനര്‍ ഇട്ട് മുടി ചീകുക. പേന്‍ ചീര്‍പ്പ് ഉപയോഗിച്ച് ചെറിയ ഭാഗങ്ങളായി മുടിയിഴ വിടര്‍ത്തി ചീകുന്നതാണ് ശരിയായ വഴി. ഇത് പലപ്പോഴും സ്വയം ചെയ്യാന്‍ സാധിക്കില്ല. മുടി ജട നീക്കിയാണ് ചീകേണ്ടതെന്നത് പ്രധാനമാണ്. അതല്ലെങ്കില്‍ മുടി പൊട്ടിപ്പോകും. പൊതുവേ നനഞ്ഞ മുടി ചീകരുതെന്നതാണ് ശാസ്ത്രമെങ്കിലും പേന്‍ നീക്കാന്‍ ഇതൊരു വഴിയാണ്.

*മുടി ചീകുമ്പോള്‍ മുടിയില്‍ പുരട്ടാവുന്ന ചില കാര്യങ്ങളുണ്ട്. മയോണൈസ് ഇത്തരത്തില്‍ ഒന്നാണ്. ഇത് പേനിന് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും. പേന്‍ പെട്ടെന്ന് ചീപ്പില്‍ പോരാനും ഇത് സഹായിക്കുന്നു. ഇതു പോലെ തന്നെ ഹെയര്‍ ഓയിലുകളും ഇതേ രീതിയില്‍ പുരട്ടി മുടി ചീകുന്നത് ഗുണം നല്‍കും. ഇതെല്ലാം മുടിയില്‍ പേനിന് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

*പേന്‍ ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന ചില മരുന്നുകളുമുണ്ട്. ഇവ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. സെന്‍സിറ്റീവായ ശിരോചര്‍മമുള്ളവര്‍ക്കും ഇത് ചിലപ്പോള്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.

Keywords: Ways to Get Rid of Lice, Kochi, News, Lice, Health, Health Tips, Treatment, Oil, Medicine, Tulsi, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia