Viral Video | റോഡരികിൽ വായ തുറന്നിരിക്കുന്ന മുതല; മുന്നിൽ മകളെ കയ്യിൽ പിടിച്ച് ചിത്രങ്ങൾ പകർത്തി അമ്മ; ആശങ്കപ്പെടുത്തുന്ന വീഡിയോ വൈറൽ; രൂക്ഷ പ്രതികരണവുമായി നെറ്റിസൺസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഉരഗങ്ങളിൽ ഏറ്റവും അപകടകരമായ മൃഗമായി മുതല കണക്കാക്കപ്പെടുന്നു. ഭയാനകവും മൂർച്ചയുള്ളതുമായ ഇവയുടെ പല്ലുകൾ കാണുമ്പോൾ തന്നെ മിക്കവരും പേടിച്ച് വിറയ്ക്കും. ആക്രമണ സ്വഭാവത്തിന് പേരുകേട്ടതാണ് മുതലകൾ. അപ്പോൾ പിന്നെ ഇവയുടെ അടുത്ത് നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത് സുരക്ഷിതമാണോ? ഒരു അമ്മ തന്റെ മകളെ കൂട്ടി റോഡരികിൽ മുതലക്കൊപ്പം ചിത്രമെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.
  
Viral Video | റോഡരികിൽ വായ തുറന്നിരിക്കുന്ന മുതല; മുന്നിൽ മകളെ കയ്യിൽ പിടിച്ച് ചിത്രങ്ങൾ പകർത്തി അമ്മ; ആശങ്കപ്പെടുത്തുന്ന വീഡിയോ വൈറൽ; രൂക്ഷ പ്രതികരണവുമായി നെറ്റിസൺസ്

വായ തുറന്നിരിക്കുന്ന മുതലയുടെ ഏതാനും മീറ്റർ അകലെ നിന്ന് ഒരു സ്ത്രീ കുട്ടിയോടൊപ്പം ചിത്രങ്ങൾ എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സൈക്കിൾ യാത്രക്കാർ റോഡിലൂടെ സഞ്ചരിക്കുന്നതും റോഡിന്റെ വശത്ത് യാദൃശ്ചികമായി പ്രത്യക്ഷപ്പെട്ട ഒരു മുതലയുടെ ഫോട്ടോകൾ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടയിൽ ഒരു കുടുംബം കൂടിവരുന്നു. മകളെ പിടിച്ച് അമ്മ മുതലയുടെ മുന്നിൽ നിൽക്കുന്നു, അച്ഛൻ ഫോട്ടോ എടുക്കുന്നതായി തോന്നുന്നു. സമീപത്ത് മറ്റ് രണ്ട് കുട്ടികളും ഫോടോ എടുക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ ഇന്റർനെറ്റ് ഉപഭോക്താക്കൾ രോഷാകുലരായി. വിഡ്ഢിത്തം എന്നാണ് പലരും വിശേഷിപ്പിച്ചത്.
വെള്ളത്തിലല്ലെങ്കിൽപ്പോലും മുതലകൾക്ക് ചെറിയ ദൂരങ്ങളിൽ വേഗത്തിൽ നീങ്ങാൻ കഴിയും. അവയുടെ മൂർച്ചയുള്ള പല്ലുകളും അവിശ്വസനീയമാംവിധം ശക്തമായ താടിയെല്ലുകളും ശരീരം കീറിമുറിച്ചേക്കാം. അതുകൊണ്ട് തന്നെ ഒരു മുതലയോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് ഭയങ്കര മണ്ടത്തരമായി തോന്നുന്നുവെന്ന് നെറ്റിസൻസ് പ്രതികരിച്ചു.

Keywords: News, News-Malayalam-News, National, National-News, Video, Crocodile, Social Media, Photo, WATCH: Mother Holding Her Daughter Taking Pictures With A Roadside Crocodile, Netizens Get Furious.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script