UAE Visa | സ്‌പോൺസറില്ലാതെ യുഎഇയിൽ ജോലി ചെയ്യണോ? വഴിയുണ്ട്! 3 തരം വിസകൾ; കൂടുതൽ അറിയാം

 


ദുബൈ: (KVARTHA) യുഎഇ പലരുടെയും സ്വപ്ന ഭൂമിയാണ്. സ്പോൺസറില്ലാതെ താമസിക്കാനും ജോലി ചെയ്യാനും ഈ രാജ്യത്ത് അവസരമുണ്ട്. ജോലി ചെയ്യുന്നവർക്ക് യുഎഇ മൂന്ന് തരം സെൽഫ് സ്പോൺസർഷിപ്പ് റെസിഡൻസി വിസകൾ നൽകുന്നുണ്ട്. ഗ്രീൻ വിസ, ഗോൾഡൻ വിസ, വെർച്വൽ വർക്ക് റെസിഡൻസ് വിസ എന്നിവയാണ് മൂന്ന് തരം വിസകൾ.

UAE Visa | സ്‌പോൺസറില്ലാതെ യുഎഇയിൽ ജോലി ചെയ്യണോ? വഴിയുണ്ട്! 3 തരം വിസകൾ; കൂടുതൽ അറിയാം

എവിടെ അപേക്ഷിക്കണം?

യുഎഇയിൽ വിസ അനുവദിക്കുന്നത് രണ്ട് അധികൃതർ ആണ്. ദുബൈയിൽ, എൻട്രി പെർമിറ്റുകളും വിസകളും നൽകുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറിൻ അഫയേഴ്‌സ് (GDRFA) ആണ് കൂടാതെ അബുദബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിൽ വിസ നൽകുന്നത് ഇമിഗ്രേഷൻ അതോറിറ്റിയാണ്.

1. ഗ്രീൻ വിസ

സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യുഎഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻ വിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാനാവുക .

വിദഗ്ധ തൊഴിലാളികൾ നാല് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

* യുഎഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം.
* ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MOHRE) സ്വയം തൊഴിൽ അനുമതി നേടണം
* കുറഞ്ഞത് ബിരുദം ആവശ്യമാണ്
* മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം.

ഗ്രീൻ വിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര ബന്ധുക്കളെയും സ്പോൺസർ ചെയ്യാം. 25 വയസ് വരെ ആൺമക്കളെ സ്പോൺസർ ചെയ്യാം. പെൺമക്കളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാനാവും.

ഫ്രീലാൻസർമാർക്കുള്ള നിബന്ധനകൾ:

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കോ ​​ഫ്രീലാൻസർമാർക്കോ ഈ മൂന്ന് ആവശ്യകതകൾ പാലിച്ചാൽ മാത്രമേ ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ:

* ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്ന് ഫ്രീലാൻസർ പെർമിറ്റ് നേടുക .
* കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദം
* വരുമാനം: കുറഞ്ഞത് 360,000 ദിർഹം അല്ലെങ്കിൽ മറ്റ് കറൻസിയിൽ തത്തുല്യം.

2. ഗോൾഡൻ വിസ

സ്പോൺസറില്ലാതെ 10 വർഷം യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഗോൾഡൻ വിസ പ്രവാസികളെ അനുവദിക്കുന്നു. നിക്ഷേപകർ, സംരംഭകർ, വിദഗ്ധ പ്രതിഭകൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, മികച്ച വിദ്യാർത്ഥികൾ തുടങ്ങിയ വ്യക്തികൾക്ക് ഈ വിസയ്ക്ക് അർഹതയുണ്ട്.

ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ

* സപ്പോർട്ട് സ്റ്റാഫും പങ്കാളിയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും പരിധിയില്ലാതെ സ്പോൺസർ ചെയ്യാം
* യുഎഇക്ക് പുറത്ത് പോകുന്ന കാലയളവിന് യാതൊരു നിയന്ത്രണവുമില്ല.
* ഗോൾഡൻ വിസ അപേക്ഷകർക്ക് ആറ് മാസത്തെ ഇ-വിസ നൽകും, ഗോൾഡൻ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മതിയായ സമയം ലഭിക്കും.
* ഗോൾഡൻ വിസയുടെ യഥാർത്ഥ ഉടമ മരണപ്പെട്ടാൽ, അവരുടെ പെർമിറ്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ കുടുംബാംഗങ്ങൾക്ക് യുഎഇയിൽ താമസിക്കാൻ അനുവാദമുണ്ട്.

3. വെർച്വൽ വർക്ക് റെസിഡൻസ് വിസ

യുഎഇക്ക് പുറത്ത് ജോലി ചെയ്യുന്ന വിദേശികൾക്ക് വെർച്വൽ വർക്ക് വിസയിൽ നിയമപരമായി ഇവിടെ താമസിക്കാം. ഒരു വർഷത്തെ വിസ അവർക്ക് സ്വയം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. അബുദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസിപി (ICP) വഴി വിസയ്ക്ക് അപേക്ഷിക്കാം.

മാനദണ്ഡങ്ങൾ

* കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ട്.
* യു.എ.ഇയിലെ നിങ്ങളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന സാധുവായ ആരോഗ്യ ഇൻഷുറൻസ്
* നിങ്ങൾ ഒരു കമ്പനിയിലെ ജീവനക്കാരനാണെങ്കിൽ ഒരു വർഷത്തെ കരാറുള്ള നിലവിലെ തൊഴിലുടമയിൽ നിന്നുള്ള തൊഴിൽ തെളിവ്, പ്രതിമാസം ഏറ്റവും കുറഞ്ഞ ശമ്പളം 3,500 യുഎസ് ഡോളർ (12,853 ദിർഹം), മുൻ മാസത്തെ പേ സ്ലിപ്പ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ.
* നിങ്ങളൊരു ബിസിനസ്സ് ഉടമയോ സ്റ്റാർട്ടപ്പ് ഉള്ളവരോ ആണെങ്കിൽ കമ്പനിയുടെ ഓണർഷിപ്പ് രേഖ, ശരാശരി പ്രതിമാസ വരുമാനം 3,500 യുഎസ് ഡോളർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസി, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ ആവശ്യമാണ്.
  
UAE Visa | സ്‌പോൺസറില്ലാതെ യുഎഇയിൽ ജോലി ചെയ്യണോ? വഴിയുണ്ട്! 3 തരം വിസകൾ; കൂടുതൽ അറിയാം

Keywords: Malayalam-News, World, World-News, Gulf, Gulf-News, UAE Visa, Dubai, Golden Visa, Green Visa, sponsor, Want to work in the UAE without a sponsor? Here are three types of visas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia