LIC Notice | പുലിവാല് പിടിച്ച് വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രം 'എല്‍ ഐ സി'; പേര് മാറ്റണമെന്ന ആവശ്യവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും

ചെന്നൈ: (KVARTHA) പുലിവാല് പിടിച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രമായ 'എല്‍ ഐ സി-ലവ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍'. ചിത്രത്തിന്റെ പേര് തന്നെയാണ് എല്ലാ കുഴപ്പത്തിനും കാരണമായത്. പുതിയ ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററിലെത്തിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകവെയാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

LIC Notice | പുലിവാല് പിടിച്ച് വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രം 'എല്‍ ഐ സി'; പേര് മാറ്റണമെന്ന ആവശ്യവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും
സിനിമയ്ക്ക് എല്‍ ഐ സി എന്ന പേരിട്ടതിനെതിരെ ഇന്‍ഷുറന്‍സ് കംപനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉടനടി സിനിമയുടെ പേരുമാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കംപനി നോടീസും അയച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന്റെ പേരുമാറ്റിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നോടീസില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
  
LIC Notice | പുലിവാല് പിടിച്ച് വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രം 'എല്‍ ഐ സി'; പേര് മാറ്റണമെന്ന ആവശ്യവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും

സംവിധായകന്‍ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, എസ് ജെ സൂര്യ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്‌നേഷിനൊപ്പം പ്രദീപ്, കൃതി ഷെട്ടി, എസ് ജെ സൂര്യ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

അനിരുദ്ധ് ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് എല്‍ ഐ സിയുടെ നിര്‍മാണം.

Keywords:  Vignesh Shivan film LIC receives notice from Life Insurance Corporation of India, Chennai, News, Vignesh Shivan, Director, Notice, Life Insurance Corporation of India, Warning, Theatre, Release, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia