Vineet McCarty | വൈസ് അഡ് മിറല്‍ വിനീത് മക്കാര്‍ടി ഏഴിമല നാവിക അകാഡമി കമാന്‍ഡന്റായി ചുമതലയേറ്റു
Jan 16, 2024, 22:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഏഴിമല നാവിക അകാഡമിക്ക് പുതിയ മേധാവി. അകാഡമിയുടെ കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍ട്ടി ചുമതലയേറ്റു. വെസ്റ്റേണ്‍ ഫ്ളീറ്റിന്റെ കമാന്‍ഡിങ് ഫ്ളാഗ് ഓഫീസറായിരിക്കെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അകാഡമിയായ ഏഴിമല നാവിക അകാഡമിയുടെ വൈസ് അഡ്മിറലായുള്ള നിയമനം.
വെലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് നാഷനല്‍ ഡിഫന്‍സ് ബിരുദം നേടിയ ഇദ്ദേഹം 1989 ജൂലായ് ഒന്നിനാണ് ഇന്‍ഡ്യന്‍ നേവിയില്‍ ഫ്ളാഗ് ഓഫീസറായി സേവനമാരംഭിച്ചത്. ഗണറി ആന്‍ഡ് മിസൈലുകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ഐ എന്‍ എസ് ഡെല്‍ഹിയുടെ കമിഷനിങ് ക്രൂവായും ഫ്രണ്ട് ലൈന്‍ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറില്‍ സ്പെഷ്യലിസ്റ്റായും സേവനമനുഷ്ഠിച്ചിരുന്നു.
സീവാര്‍ഡ് ഡിഫന്‍സ് പട്രോള്‍ വെസല്‍, ഗൈഡഡ് മിസൈല്‍ വെസല്‍, ലാന്‍ഡിങ് പ്ലാറ്റ് ഫോം ഡോക് ഐ എന്‍ എസ് ജലാശ്വ എന്നിവയുടെ എക്സിക്യൂടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്തര്‍വാഹിനികളായ ഐ എന്‍ എസ് അജയ്, ഐ എന്‍ എസ് ഖഞ്ചര്‍, ഐ എന്‍ എസ് ശിവാലിക് എന്നിവയുടെ കമാന്‍ഡറുമായിരുന്നു. ശ്രീലങ്കയിലെ നേവല്‍ ആന്‍ഡ് മാരിടൈം അകാഡമി ഉപദേഷ്ടാവ്, റിപ്പബ്ലിക് ഓഫ് സിങ്കപ്പൂരിന്റെ ഇന്‍ഡ്യന്‍ പ്രതിരോധ ഉപദേഷ്ടാവ് എന്നിവയ്ക്കുപുറമെ ഇന്‍ഡ്യന്‍ നാവികസേനയുടെ പദ്ധതികള്‍ തയാറാക്കല്‍, യുദ്ധനയം രൂപവത്കരിക്കല്‍ എന്നീ രംഗങ്ങളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് നേവല്‍ അകാഡമിയുടെ കമാന്‍ഡന്റായി ചുമതലയേറ്റത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.