V D Satheesan | സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുന്നു, അര്‍ധരാത്രിയിലും വെളുപ്പാന്‍ കാലത്തും വീട്ടിലേക്ക് ഇരച്ചുകയറുന്നു; പിണറായി സര്‍കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകാന്‍ സമരാഗ്‌നി ജാഥ വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

 


കണ്ണൂര്‍: (KVARTHA) പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ സമര പരിപാടികളുമായാണ് കോണ്‍ഗ്രസും യു ഡി എഫും മുന്നോട്ട് പോകുന്നതെന്നും സര്‍കാരുമായി ഒരു വീട്ടുവീഴ്ചയ്ക്കും ഇനി തയാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കണ്ണൂര്‍ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, കേന്ദ്ര സംസ്ഥാന സര്‍കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്‌നി ' പ്രക്ഷോഭ ജാഥ ജില്ലയില്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കണ്ണൂര്‍ ഡി സി സി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


V D Satheesan | സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുന്നു, അര്‍ധരാത്രിയിലും വെളുപ്പാന്‍ കാലത്തും വീട്ടിലേക്ക് ഇരച്ചുകയറുന്നു; പിണറായി സര്‍കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകാന്‍ സമരാഗ്‌നി ജാഥ വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍


സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ്. അര്‍ധരാത്രിയിലും വെളുപ്പാന്‍ കാലത്തും വീട്ടിലേക്ക് പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഞങ്ങളുടെ സമീപനവും മാറ്റേണ്ടി വരും.

ഇതുകൊണ്ടൊന്നും ആരും സമരം നിര്‍ത്താന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തെ തകര്‍ത്തതിന് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഇനിയും ഉണ്ടാകും. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയന്റേയും കുടുംബത്തിന്റേയും അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവരുമെന്നും സര്‍കാരിനെതിരായ പ്രതിഷേധവും സമരവും ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ കാഹളമായിരിക്കും സമരാഗ്നിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ അഡ്വ. സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ പി സി സി ജെനറല്‍ സെക്രടറിമാരായ പി എം നിയാസ്, അഡ്വ. സോണി സെബാസ്റ്റിയന്‍, കെ ജയന്ത്, എന്‍ സുബ്രഹ്‌മണ്യന്‍, സൈമണ്‍ അലക്സ്, ചന്ദ്രന്‍ തില്ലങ്കേരി, വി എ നാരായണന്‍, പ്രൊഫ. എ ഡി മുസ്തഫ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു, ടി ഒ മോഹനന്‍, ശമാ മുഹമ്മദ്, കെ സി മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: VD Satheesan wants Samaragni Jatha to win to strengthen protest against Pinarayi govt, Kannur, News, VD Satheesan, Protest, Politics, Criticism, Pinarayi Vijayan, Chief Minister, Corruption, Kerala News.  



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia