Winter Foods | തണുപ്പ് കാലത്ത് ഭക്ഷണത്തിലും വേണം ശ്രദ്ധ; നല്ല ആരോഗ്യത്തിന് എന്തൊക്കെ കഴിക്കണം? അറിയാം ഇക്കാര്യങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) ഡിസംബർ തുടക്കം തന്നെ മഞ്ഞു കാലം വന്നെത്തും, കൂടെ തണുപ്പിനെ തണുപ്പിക്കാൻ കമ്പിളി കുപ്പായവും കമ്പിളി പുതപ്പും. മൂടി പുതച്ചുറങ്ങാൻ ഏറ്റവും സുഖമുള്ള കാലം ശൈത്യ കാലമായിരിക്കാം. വെള്ളത്തിനും മണ്ണിനും കാറ്റിനും മരങ്ങൾക്കും ഇലകൾക്കും എന്തിന് നമ്മുടെ ശ്വാസത്തിന് പോലും മഞ്ഞിന്റെ സ്പർശനമുണ്ട്. മഞ്ഞിനൊപ്പം മടിയും കൂടെ കൂടും!

Winter Foods | തണുപ്പ് കാലത്ത് ഭക്ഷണത്തിലും വേണം ശ്രദ്ധ; നല്ല ആരോഗ്യത്തിന് എന്തൊക്കെ കഴിക്കണം? അറിയാം ഇക്കാര്യങ്ങൾ

എന്നാൽ തണുപ്പ് കാലത്ത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യസ്ഥിതി മോശമാവും. എന്തൊക്കെ ഭക്ഷണങ്ങളാണ് ശൈത്യകാലത്തു കൂടുതൽ കഴിക്കേണ്ടത് എന്ന് നോക്കാം. ചൂട് കാലത്ത് തണുപ്പുള്ള ഭക്ഷണവും തണുപ്പ് കാലത്ത് ചൂട് ഭക്ഷണവുമാണ് നമ്മൾ അനുകരിച്ചു കൊണ്ടിരിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

മുളപ്പിച്ച പയർ വർഗങ്ങൾ

മുളപ്പിച്ച പയർ വർഗങ്ങൾ തണുപ്പ് കാലത്ത് കഴിക്കുന്നത് ശരീരത്തിന്‍റെ താപനില കൃത്യമായി നിലനിർത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. എൻസൈമുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങൾ

ചോളം തണുപ്പ് കാലത്തിന് പറ്റിയ ഭക്ഷണമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ശിശിരകാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മീൻ

മീനുകൾ സാധാരണയായി കണ്ടുവരുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. മത്സ്യം ധാരാളം കഴിക്കുന്നത് നല്ലതാണ്. പോഷകാഹാരം കൂടിയായ മത്സ്യത്തിൽ പ്രോട്ടീൻ ആവശ്യത്തിനുണ്ട്. സിങ്ക് ധാരാളം ഉള്ളതിനാല്‍ ശ്വേതരക്താണുക്കളെ പ്രവര്‍ത്തന സജ്ജമാക്കി നിര്‍ത്തുവാന്‍ സാധിക്കുന്നതിനൊപ്പം രോഗ പ്രതിരോധ ശേഷി നിലനിർത്തുവാനും സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് മത്സ്യം.

ബദാം

ബദാം കഴിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. മലബന്ധത്തിന് ഏറ്റവും നല്ല ഔഷധമാണ് ബദാം. പ്രമേഹരോഗത്തിനും നല്ലതാണ്. വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ്.

ഇഞ്ചി

ജലദോഷവും പനിയും പ്രതിരോധിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവ് അപാരമാണ്. തണുപ്പ് കാലത്ത് ഇഞ്ചി ചായ നല്ലതാണ്. ദഹനം എളുപ്പമാക്കുവാനും ഇഞ്ചി ഫലപ്രദമാണ്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് മൂലം അസുഖങ്ങൾ കുറയ്ക്കാനും ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് സാധിക്കുന്നു.

നിലക്കടല

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ , മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല.

തേന്‍

തണുപ്പ് കാലത്ത് മധുരമുള്ള തേന്‍ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം നല്ലൊരു ഔഷധ കൂട്ടാണ് തേൻ. സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഫ്രക്ടോസ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ ബി6, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, കലോറി, ഫൈബർ, നിയാസിൻ എന്നിങ്ങനെ എല്ലാ പോഷകങ്ങളും നിറഞ്ഞതാണ് തേൻ

കാരറ്റ്

ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ഏത് കാലാവസ്ഥയിലും കാരറ്റ് കഴിക്കുന്നത് ഗുണകരമാണ്. വിറ്റാമിൻ എ ഇതിൽ ധാരാളം ഉണ്ട്. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. അത് കൊണ്ട് തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ അധികം നല്ലതാണ്.

റാഡിഷ്

റാഡിഷും തണുപ്പ് കാലത്ത് കഴിക്കാവുന്നതാണ് വിറ്റാമിൻ ബി, സി, പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് റാഡിഷിൽ. ഫൈബറും അടങ്ങിയ പോഷക മൂല്യമുള്ള പച്ചക്കറിയാണിത്. ചാർമ്മ സംരക്ഷണത്തിനും റാഡിഷ് ഉപയോഗപ്രദമാണ്.

പാഴ്സ്‌ലി

പോഷകങ്ങളാലും ഔഷധഗുണത്താലും സമ്പന്നമാണു പാഴ്സ്‌ലി. പരന്നതും ചുരുണ്ടതുമായ ഇലകളുമായി രണ്ട് ഇനമുണ്ട്. പാഴ്സ്‌ലി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നല്ല ദഹനത്തിനും മലബന്ധം പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഇത്.

ചർമ സംരക്ഷണവും പ്രധാനം

ഭക്ഷണ ക്രമം പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ചർമ സംരക്ഷണവും. വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം കാരണമായേക്കാം. തണുത്ത മാസങ്ങളില്‍ വായുവില്‍ ഈര്‍പ്പം കുറയുന്നതിനാല്‍, ചര്‍മ്മം വരണ്ടുപോകാന്‍ തുടങ്ങും. ഇതിന് ആവശ്യത്തിന് വെള്ളം നിലനിര്‍ത്താന്‍ കഴിയില്ല, അതിനാൽ ഇത് വരണ്ടുണങ്ങി കൂടുതൽ ചുളിവുകൾ ഉണ്ടാകുവാനും കാരണമാകുന്നു. ചുണ്ടുകൾ വരണ്ട് ഉണങ്ങി പൊട്ടുന്നതും പലരിലും സർവ സാധാരണമാണ്. ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യവും സൗന്ദര്യവും നമുക്ക് എന്നും നിലനിർത്താവുന്നതാണ്.

Keywords: News, National, New Delhi, Winter Food, Health, Lifestyle, Diseases, Food, Healthy Eating In Winter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia