Investigation | ആ കുട്ടിയെ 'ആകാശം വിഴുങ്ങിയോ', അതോ നിലത്ത് വീണോ? ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തിൽ സഞ്ചരിച്ച 2 വയസുകാരനെ കാണാനില്ല; അന്വേഷണത്തിൽ വെളിപ്പെടുന്നത് വിചിത്രമായ കാര്യങ്ങൾ

 


അഹ്‌മദാബാദ്: (KVARTHA) മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ നിന്ന് വിമാനം തിരിച്ചയച്ച സംഭവത്തിൽ ഗുജറാത്തിൽ നിന്നുള്ള രണ്ട് വയസുള്ള കുട്ടി ചർച്ചാ കേന്ദ്രമായി. ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന കുട്ടിയെ ഇപ്പോൾ കാണാനില്ലെന്നതാണ് ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ പട്ടികയിൽ കുട്ടിയുടെ പേരുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്.

Investigation | ആ കുട്ടിയെ 'ആകാശം വിഴുങ്ങിയോ', അതോ നിലത്ത് വീണോ? ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തിൽ സഞ്ചരിച്ച 2 വയസുകാരനെ കാണാനില്ല; അന്വേഷണത്തിൽ വെളിപ്പെടുന്നത് വിചിത്രമായ കാര്യങ്ങൾ

കുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്ന് സംശയിക്കുന്നതായും യുഎസ് - കാനഡ അതിര്‍ത്തിയില്‍ നിരവധി കുട്ടികളാണ് ഉപേക്ഷിക്കപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി. വടക്കൻ ഗുജറാത്തിൽ നിരവധി കുടുംബങ്ങൾ വീടുവിട്ടുപോയതിനാൽ കുട്ടിയെയും മാതാപിതാക്കളെയും രക്ഷിതാക്കളെയും കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുജറാത്തിൽ നിന്നുള്ള 96 പേരടക്കം 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനം മനുഷ്യക്കടത്ത് ആരോപിച്ച് ഡിസംബർ 21 ന് വത്രി വിമാനത്താവളത്തിൽ ഫ്രഞ്ച് അധികൃതർ തടയുകയായിരുന്നു. തുടർന്ന് ഡിസംബർ 24ന് കോടതി ഉത്തരവിനെ തുടർന്ന് യാത്രക്കാരെ വിട്ടയച്ചു. ഇതിൽ 276 പേർ മാത്രമാണ് മുംബൈയിൽ തിരിച്ചെത്തിയത്. മുംബൈയിലെത്തിയവരിൽ 72 പേർ ഗുജറാത്തിൽ നിന്നുള്ളവരാണ്.

വ്യാജ കുടുംബങ്ങൾ

ഇന്ത്യയിലേക്ക് തിരിച്ചയച്ച യാത്രക്കാരുടെ പട്ടികയില്‍ 2021 ഓഗസ്റ്റ് രണ്ടിന് ഗുജറാത്തിൽ ജനിച്ച കുട്ടിയും ഉണ്ട്. ഗുജറാത്തിലെ മെഹ്‌സാന, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്ന് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന ഏജന്റുമാർ പലപ്പോഴും 'വ്യാജ കുടുംബങ്ങളെ' സൃഷ്ടിക്കുന്നതായി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് അമേരിക്കയിൽ താമസസ്ഥലമുള്‍പ്പടെയുള്ളവ ലഭിക്കാന്‍ എളുപ്പമായതു കൊണ്ടു തന്നെ പലപ്പോഴും ആളുകള്‍ മറ്റുള്ളവരുടെ കുട്ടികളുമായി അച്ഛനമ്മമാരാണെന്ന വ്യാജേന യാത്ര ചെയ്യാറുണ്ടെന്നാണ് പറയുന്നത്. ഇവർ കുട്ടികളെ പിന്നീട് ഉപേക്ഷിക്കുന്നതായാണ് വിവരം.

ഉപേക്ഷിക്കപ്പെട്ട കുട്ടികൾ

വിവിധ അന്വേഷണങ്ങൾ ഞെട്ടിക്കുന്ന പലതും വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് വയസുള്ള കുട്ടിയെ കൂടാതെ പത്ത് വയസുകാരനും 17 വയസുള്ള രണ്ട് ആൺകുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. 2020 നും 2023 നും ഇടയിൽ 730 ഇന്ത്യൻ കുട്ടികളെ അമേരിക്കയുടെ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇത് 2020 നെ അപേക്ഷിച്ച് 233% കൂടുതലാണ്. ഭൂരിഭാഗവും 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. നാല് വയസിന് താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവങ്ങളും നിരവധിയാണ്. 2023 ഒക്ടോബറിൽ മാത്രം 78 കുട്ടികളെ അതിർത്തിയിൽ കണ്ടെത്തി. 73 പേരെ മെക്സിക്കോ അതിർത്തിയിലാണ് കണ്ടെത്തിയത്.

Keywords: News, Malayalam, National, Ahamadbad, Gujrath,Investigation, France, Unescorted 2-year-old adds to 'donkey flight' mystery
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia