Congress Dilemma | കണ്ണൂരിലും ആലപ്പുഴയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതി-മത സമവാക്യങ്ങള്‍ കീറാമുട്ടിയാകുന്നു; പരിഗണനയില്‍ പ്രമുഖ നടനും!

 


/നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിന് മുന്‍പില്‍ ജാതി മത സമവാക്യങ്ങള്‍ കീറാമുട്ടിയാകുന്നു. സിറ്റിങ് എംപിമാരില്ലാത്ത കണ്ണൂരിലും ആലപ്പുഴയിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യം അനിശ്ചിതമുണ്ടാക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഓരോന്നിലായി ഈഴവ - മുസ്ലിം സന്തുലനം വേണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന ആവശ്യം.

അങ്ങനെ വന്നാല്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തരായ കെ ജയന്തോ, എം ലിജുവോ കണ്ണൂരില്‍ സീറ്റുറപ്പിക്കും. മുന്നണിയില്‍ മുസ്ലിം സമുദായത്തില്‍നിന്നുള്ള രണ്ട് എംപിമാരുണ്ടെങ്കിലും കോണ്‍ഗ്രസിനില്ല. അതിനാല്‍ ആലപ്പുഴയില്‍ മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. ഷാനിമോള്‍ ഉസ്മാന്‍, എഎ ഷുക്കൂര്‍, എം എം ഹസന്‍ എന്നീ പേരുകളിലാണ് ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

ഇതിന് പുറമേ ആലപ്പുഴയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ആലോചനയില്‍ മലയാളത്തിലെ ഒരു പ്രധാന നടനും കോണ്‍ഗ്രസ് പട്ടികയിലുണ്ട്. കണ്ണൂരില്‍ മുസ്ലിം വനിതയും ആലപ്പുഴയില്‍ ഈഴവസ്ഥാനാര്‍ഥിയുമെന്ന മറ്റൊരു ഫോര്‍മുലയും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നവരുണ്ട്. അങ്ങനെ വന്നാല്‍ ഷമ മുഹമ്മദ് കണ്ണൂരിന്റെ പട്ടികയിലേക്ക് വരും. യുവാക്കളെ ഇറക്കാനാണ് സാധ്യതയെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി പി അബ്ദുള്‍ റഷീദിനും സാധ്യതയുണ്ട്.


Congress Dilemma | കണ്ണൂരിലും ആലപ്പുഴയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതി-മത സമവാക്യങ്ങള്‍ കീറാമുട്ടിയാകുന്നു; പരിഗണനയില്‍ പ്രമുഖ നടനും!

 

ഈഴവ പ്രാതിനിധ്യത്തിലേക്ക് വന്നാല്‍ ആലപ്പുഴയില്‍ എം ലിജുവും എഐസിസി അംഗം അനില്‍ ബോസും ആലോചനയിലേക്ക് വരും. ആറ്റിങ്ങല്‍ വിട്ട് അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിക്കണമെന്ന അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയില്‍ രാഷ്ട്രീയ മല്‍സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന നിരീക്ഷണവും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പങ്കു വയ്ക്കുന്നുണ്ട്.

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കോണ്‍ഗ്രസ് കരുതലോടെ മാത്രമേ ഇറങ്ങുകയുള്ളു. ചുവടൊന്ന് തെറ്റിയാല്‍ വന്‍പരാജയം സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ പാര്‍ട്ടിക്കുണ്ട്.

Keywords: News, Kerala, Kerala-News, Politics, Politics-News, Uncertainty, Selection, Congress, Muslim League, Politics, Party, Political Party, Candidates, Kannur, Alappuzha, KPCC President, K Sudhakaran, AICC, Rahul Mamkootathil, Lok Sabha, Election, Uncertainty over the selection of Congress candidates in Kannur and Alappuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia