Travel with newborn | യു എ ഇയിലേക്കോ തിരിച്ചോ നവജാതശിശുവുമായി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ഇതാ

 


ദുബൈ: (KVARTHA) നിങ്ങൾ നവജാത ശിശുവിന്റെ മാതാപിതാക്കളും യുഎഇയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവരുമാണെങ്കിൽ വിമാന കമ്പനികളുടെ നിയമങ്ങൾ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയ്ക്ക് അവരുടെ വിമാനങ്ങളിൽ ശിശുക്കൾക്ക് മാർഗനിർദേശങ്ങൾ നിലവിലുണ്ട്. കൂടാതെ മിക്ക കമ്പനികളും ടിക്കറ്റിൽ കിഴിവും മുൻഗണനകളും മറ്റും നൽകുന്നുമുണ്ട്.

Travel with newborn | യു എ ഇയിലേക്കോ തിരിച്ചോ നവജാതശിശുവുമായി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ഇതാ

എമിറേറ്റ്സ്

എമിറേറ്റ്സ് വെബ് സൈറ്റ് പ്രകാരം രണ്ട് വയസിന് താഴെയുള്ള കുട്ടികൾ എമിറേറ്റ്‌സ് വിമാനങ്ങളിലെ ശിശു യാത്രക്കാരുടെ വിഭാഗത്തിലാണ് വരുന്നത്. ശിശുക്കൾക്ക് രക്ഷിതാവിന്റെ മടിയിൽ യാത്ര ചെയ്യാം, കൂടാതെ ഒരു പ്രത്യേക സീറ്റ് ബെൽറ്റിലോ ബാസിനെറ്റിലോ (ബേബി ബാസ്കറ്റ്) സുരക്ഷിതമായി യാത്ര ചെയ്യാവുന്നതാണ്. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് അഭ്യർത്ഥിക്കാം. ഏഴ് ദിവസത്തിൽ താഴെ പ്രായമുള്ള ശിശുക്കൾക്ക് അടിയന്തരമായ കാരണങ്ങളാലോ മെഡിക്കൽ കാരണങ്ങളാലോ (ഇൻകുബേറ്ററുകളിൽ) അല്ലെങ്കിൽ മാതാവിന് അത്യാവശ്യമുണ്ടെങ്കിലോ യാത്ര ചെയ്യാൻ അനുവാദമുണ്ട്.

ഇത്തിഹാദ്

ഇത്തിഹാദ് എയർവേയ്‌സിന്റെ വെബ്‌സൈറ്റ് അനുസരിച്ച് വിമാനത്തിൽ പറക്കാൻ ചില നിബന്ധനകളുണ്ട്. കുട്ടിക്ക് ഏഴ് ദിവസത്തിൽ കൂടുതൽ പ്രായമുണ്ടായിരിക്കണം, സങ്കീർണതകളില്ലാതെയും മാസം തികഞ്ഞും
ജനിച്ചവരായിരിക്കണം. മാസം തികയാതെയോ സങ്കീർണതകളോടെയോ ആണ് കുഞ്ഞ് ജനിച്ചതെങ്കിൽ, മാതാപിതാക്കൾ മെഡിക്കൽ ഇൻഫർമേഷൻ ഫോമും (MEDIF) മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. പ്രത്യേക സീറ്റ് ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷിതാവിന്റെ മടിയിൽ ഇരിക്കാം. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ബാസിനെറ്റ് അഭ്യർത്ഥിക്കാം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ അവ സൗജന്യമാണ്.

ഫ്ലൈ ദുബായ്

എയർലൈനിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഏഴു ദിവസം പ്രായമായാൽ നവജാതശിശുവിന് മുതിർന്നവർക്ക് ഒപ്പം യാത്ര ചെയ്യാം .

എയർ അറേബ്യ

രണ്ട് വയസിന് താഴെയുള്ള കുട്ടികളെ എയർ അറേബ്യ ശിശു യാത്രക്കാർ എന്ന് തരംതിരിക്കുന്നു, എന്നാൽ എയർലൈനിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രണ്ട് ദിവസത്തിൽ താഴെയുള്ള ശിശുക്കളെ ഒരു സാഹചര്യത്തിലും യാത്രയ്ക്ക് അനുവദിക്കില്ല.

മറ്റ് വ്യവസ്ഥകൾ

• മൂന്നാം ദിവസം മുതൽ ആറാം ദിവസം വരെ - നവജാതശിശുക്കൾക്കുള്ള 'ഫിറ്റ് ടു ഫ്ലൈ' സർട്ടിഫിക്കറ്റോ രക്ഷിതാവ് ഒപ്പിട്ട ഫോമോ ഉണ്ടെങ്കിൽ മാത്രമേ ശിശുവിനെ യാത്ര ചെയ്യാൻ അനുവദിക്കൂ.
• ഏഴ് ദിവസമോ അതിൽ കൂടുതലോ - യാതൊരു നിയന്ത്രണവുമില്ലാതെ യാത്ര ചെയ്യാം

കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുമോ?

അഞ്ച് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടിയാണെങ്കിൽ, യുഎഇ ആസ്ഥാനമായുള്ള വിമാന കമ്പനികളിൽ 'അൺകമ്പനീഡ് മൈനേഴ്‌സ്' സേവനത്തിനായി നിങ്ങൾക്ക് അഭ്യർത്ഥിക്കാം.

Keywords: News, World, Etihad, Emirates, Flydubai, Air Arabia, UAE News, Parents, Children, Ticket, UAE: Travelling with a newborn? Here are the rules to keep in mind.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia