SWISS-TOWER 24/07/2023

AI helped | എഐ സാങ്കേതിക വിദ്യയ്ക്ക് നന്ദി, യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ; നിർണായക ചികിത്സയ്ക്ക് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജൻസ് സഹായിച്ചത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (KVARTHA) ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ. ചികിത്സയ്ക്കിടെ ഇൻട്രാവാസ്കുലർ ഇമേജിംഗ് പ്രക്രിയയിലാണ് എഐ യുടെ സഹായമുണ്ടായത്. ഇത് ധമനിക്ക് തങ്ങൾ ഉപയോഗിച്ച സ്റ്റെന്റിന്റെ ശരിയായ വലുപ്പം കൃത്യമായി അളക്കാൻ സഹായിച്ചുവെന്ന് ദുബൈയിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷാഡി ഹബ്ബൂശിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

AI helped | എഐ സാങ്കേതിക വിദ്യയ്ക്ക് നന്ദി, യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ; നിർണായക ചികിത്സയ്ക്ക് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജൻസ് സഹായിച്ചത് ഇങ്ങനെ

ആദ്യം, രോഗിയുടെ വലത് ഹൃദയധമനിയിലെ (Coronary Artery) വിടവ് ഏകദേശം 2.5 മില്ലിമീറ്റർ വ്യാസമുള്ളതായാണ് ഡോക്ടർമാർ കണക്കാക്കിയത്. എന്നാൽ എഐ സാങ്കേതിക വിദ്യ വലിയ പൊരുത്തക്കേട് സൂചിപ്പിച്ചു, യഥാർത്ഥ വ്യാസം നാല് മില്ലീമീറ്ററാണെന്ന് വെളിപ്പെടുത്തി. ഹൃദയധമനിയിലെ ചികിത്സകളിൽ ഈ സുപ്രധാന വ്യത്യാസം നിർണായകമാണ്, ഇവിടെ കൃത്യത പരമപ്രധാനമാണ്. ഡോക്ടർമാർ പൊരുത്തക്കേട് തിരിച്ചറിയുകയും നടപടിക്രമം ഉടനടി ശരിയാക്കുകയും ചെയ്തു.

മെഡിക്കൽ, ശസ്ത്രക്രിയാ രംഗത്ത് മികച്ച പ്രവചനങ്ങൾ നടത്താൻ ഡോക്ടർമാർ കൂടുതലായി എഐ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ എഐയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം ഒരു ഗെയിം ചേഞ്ചറാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പൊതുവെ വിലയിരുത്തുന്നത്.

Keywords: News, World, Emirati Police, UAE News, Dubai, Police Officer, AI Technology, Artificial Intelligence, Treatment, Report, UAE: How AI helped save a young Emirati police officer's life.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia